👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 മേയ് 2020

കേരളത്തിൽ നിന്ന് അനധികൃതമായി ചരക്ക് ലോറിയിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശികളായ 72 പേരെ തമിഴ്നാട് പൊലീസ് പിടികൂടി മടക്കി അയച്ചു.
(VISION NEWS 15 മേയ് 2020)

 
മാസങ്ങൾക്ക് മുമ്പ് കമ്പിളിക്കച്ചവടത്തിനായി എറണാകുളത്തെത്തിയ സംഘം. ലോക്ക് ഡൗൺ ആയതോടെ കഴിഞ്ഞ 40 ദിവസമായി ആലപ്പുഴയിൽ കുടുങ്ങിയ സംഘം നാട്ടിലേക്ക് കാൽനടയായി യാത്രചെയ്യുമ്പോഴാണ് ചരക്കുലോറി ഇതുവഴി കടന്നു വന്നത്. 

നിലമ്പൂർ, വഴിക്കടവ്, നാടുകാണി ചെക്‌പോസ്റ്റുകൾ താണ്ടിയ ഇവരെ കർണാടക അതിർത്തിയായ കക്കനഹള്ളയിൽനിന്ന് മസിനഗുഡി പൊലീസാണ് പിടികൂടിയത്. മൈസൂരുവിൽ ഇറക്കാമെന്ന ഡ്രൈവറുടെ ഉറപ്പിൽ ഇവർ ലോറിയില്‍ കയറുകയായിരുന്നു. കേരളത്തിന്റെ രണ്ടു ചെക്‌പോസ്റ്റുകളും തമിഴ്‌നാടിന്റെ ഒരു ചെക്‌പോസ്റ്റും കടന്നുപോയ രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള വാഹനം തമിഴ്‌നാട് പൊലീസ് കക്കനഹള്ളയിലാണ് തടഞ്ഞത്. ലോക്ക് ഡൗൺ ലംഘിച്ചതിന് ലോറി ഡ്രൈവറുടെ പേരിൽ മസിനഗുഡി പൊലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു.
​   കൊച്ചിയില്‍ നിന്ന് ലോറിയിൽ യുപിയിലേക്ക് കടക്കാന്‍ ശ്രമം; 72 പേരടങ്ങുന്ന സംഘത്തെ തിരിച്ചയച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only