28 May 2020

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് 3 പേർക്ക് രോ​ഗ​മുക്തി 526 പേർ ചികിത്സയിൽ
(VISION NEWS 28 May 2020)




സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1087 ആയി വര്‍ധിച്ചു. ഇന്ന് 3 പേര്‍ രോഗമുക്തി നേടിയതായും ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. മൂന്നു പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെലങ്കാന സ്വദേശി മരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. തെലങ്കാനയിലേക്ക് പോകേണ്ട ഇവർ ട്രെയിൻ മാറി കയറി തിരുവനന്തപുരത്ത് എത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍​ഗോഡ് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായത്‌.

Post a comment

Whatsapp Button works on Mobile Device only