30 May 2020

സംയോജിതകൃഷി - 900 യൂണിറ്റുകള്‍ക്ക് ധനസഹായം
(VISION NEWS 30 May 2020)

 
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം  നടപ്പിലാക്കുന്ന സുഭിക്ഷകേരളം ജൈവഗൃഹം സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 2020 ജൂണ്‍ 5 ന് മുമ്പായി കൃഷിഭവനുകളില്‍ അപേക്ഷ നല്‍കേണ്ടതാണ്.
  കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനിച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണ് സംയോജിത കൃഷി രീതി.  ഓരോ പ്രദേശത്തിനും അവിടുത്തെ മണ്ണിനെയും കാലാവസ്ഥയേയും നിലവിലുളള ഭൂവിഭവങ്ങളേയും അടിസ്ഥാനപ്പെടുത്തി സംയോജിത കൃഷി രീതികള്‍ അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
ഓരോ തുണ്ടുഭൂമിയും പ്രയോജനപ്പെടുത്തി പരമാവധി വിളവ് നേടുക. പ്രധാന വിളകള്‍ക്കൊപ്പം കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പരമാവധി ആദായം ഉറപ്പാക്കുക. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിച്ച് ജൈവവളങ്ങളാക്കി ജൈവചംക്രമണം സാധ്യമാക്കി മണ്ണിന്‍റെ ജൈവാംശം, ഈര്‍പ്പം, മണ്ണിലെ സൂക്ഷ്മജീവികള്‍, മണ്ണിന്‍റെ ആരോഗ്യം, ഘടന എന്നിവ മെച്ചപ്പെടുത്തി വര്‍ദ്ധിച്ച ഉത്പാദനം സാധ്യമാക്കുക. സംയോജിത കീട രോഗ കളനിയന്ത്രണം സാധ്യമാക്കുക. കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഉത്പാദനച്ചെലവ് കുറയ്ക്കുക  കര്‍ഷകരെ സ്വയംപര്യാപ്തരാക്കുക. പോഷക സുരക്ഷ ഉറപ്പുവരുത്തുകയും പുതുതലമുറയെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുകയും പരമ്പരാഗത കൃഷി രീതികളുടെ സംരക്ഷണം സൂക്ഷ്മ ജലസേചന രീതികള്‍ അടക്കമുളള ശാസ്ത്രീയ കൃഷിരീതികളിലൂടെ പുരയിടത്തിന്‍റെ സമഗ്ര വികസനം സാധ്യമാക്കുക. 
(എ) നിലവിലുളളയൂണിറ്റുകളുടെ പരിപോഷണം
കൃഷി - മൃഗപരിപാലനം എന്നിവ സംയോജിപ്പിച്ചു കൊണ്ട് നിലവില്‍ നിരവധി കര്‍ഷകര്‍ പല രീതികളില്‍ സംയോജിത കൃഷി രീതി അനുവര്‍ത്തിച്ചു വരുന്നുണ്ട്. പ്രധാനമായും നെല്‍കൃഷി, തെങ്ങ് കൃഷി എന്നീ കൃഷി രീതികള്‍ക്ക് അധിഷ്ഠിതമായി അനുബന്ധ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നത്.  പ്രസ്തുത യൂണിറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നുണ്ടെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ശരിയായ മാലിന്യ സംസ്കരണ രീതികള്‍  അവലംബിക്കാത്തവ, മഴവെളള സംഭരണത്തിന്‍റെ അപര്യാപ്തത, കിണര്‍ റീചാര്‍ജ്ജിംഗ് ഇല്ലാത്തവ, യന്ത്രവത്കരണത്തിന്‍റെ കുറവ് മുതലായവ കര്‍ഷകന്‍റെ വരുമാനം കുറയ്ക്കുന്നതായികാണുന്നു.  പ്രസ്തുതസാഹചര്യത്തില്‍ നിലവിലുളള സംരംഭത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട  വരുമാനം ലഭ്യമാക്കത്തക്ക രീതിയില്‍ ഉയര്‍ത്താവുന്നതാണ്.

(ബി) പുതിയസംയോജിതകൃഷിയൂണിറ്റുകള്‍സ്ഥാപിക്കല്‍
സംയോജിത കൃഷി രീതി അവലംബിക്കുന്നതിന് താത്പര്യമുളള കുറഞ്ഞത് 5 സെന്‍റെങ്കിലും കൃഷിയിടംഉളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാവുന്നതാണ്.  ഓരോഗുണഭോക്താവിനും തയ്യാറാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ച്കുറഞ്ഞത് 5 സംരംഭങ്ങളെങ്കിലും തുടങ്ങണം. പദ്ധതിയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് യൂണിറ്റുകളുടെസ്ഥലവിസ്തൃതിക്കും നടപ്പിലാക്കുന്ന എന്‍റര്‍പ്രൈസുകളുടെ എണ്ണത്തിനും ആനുപാതികമായിരിക്കും. കൃഷിയിടത്തില്‍ നടപ്പിലാക്കുന്ന ഘടകങ്ങളെവിലയിരുത്തിയശേഷം 5 മുതല്‍ 30 സെന്‍റ്വരെയുളളവര്‍ക്ക് 30,000 രൂപവരെയും 31 സെന്‍റ്മുതല്‍ 40 സെന്‍റ്വരെയുളളവര്‍ക്ക് 40,000 രൂപ വരെയും 40സെന്‍റിനുമുകളില്‍ 2 ഹെക്ടര്‍വരെയുളളവര്‍ക്ക് 50,000 രൂപവരെയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആനുകൂല്യംലഭിക്കുന്നതാണ്. 
സ്വന്തമായികുറഞ്ഞത് 5 സെന്‍റ് ഭൂമിയുളളവരും മറ്റ് കൃഷികളായ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്കും പദ്ധതി ഗുണഭോക്താവാകാവുന്നതാണ്. സ്വന്തം ഭൂമിയില്‍ പശു, ആട്, കോഴി മുതലായവ ചെയ്യുന്നതോടൊപ്പം വാടക ഭൂമിയില്‍ സംയോജിത കൃഷിരീതി അവലംബിക്കുന്നതിനു പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുന്നതാണ്. കുറഞ്ഞത് 900 കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ഗുണഭോക്താവ് നടപ്പിലാക്കിയ/ മെച്ചപ്പെടുത്തിയ 5 സംരംഭങ്ങളുടെ മൂല്യനിര്‍ണ്ണയത്തിന്‍റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ്
ആനുകൂല്യംലഭിക്കുന്നതിനുളള മുന്‍ഗണന
പ്രളയം, മണ്ണിടിച്ചില്‍എന്നിവമൂലംകൃഷി നാശംസംഭവിച്ച കര്‍ഷകര്‍ 
യുവകര്‍ഷകര്‍ ( 40 വയസ്സിന് താഴെ) യുവകര്‍ഷക, എസ്.സി/എസ്.ടി കര്‍ഷകര്‍
കുറഞ്ഞത് അഞ്ച് സംരംഭങ്ങള്‍ ചെയ്യുന്ന/ ചെയ്യുവാന്‍ താല്‍പര്യമുളളകര്‍ഷകര്‍ പ്രദര്‍ശനത്തോട്ടമാക്കി മാറ്റാന്‍ താല്‍പര്യമുളളകര്‍ഷകര്‍
പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, മത്സ്യകൃഷി, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, ആസോളയൂണിറ്റ്/ തീറ്റപ്പുല്‍കൃഷി, ജൈവമാലിന്യ സംസ്കരണയൂണിറ്റ്, ജലസംരക്ഷണയൂണിറ്റ്, പുഷ്പകൃഷി, തെങ്ങ് അധിഷ്ഠിത ബഹുനില /ഇടവിള കൃഷി എന്നീ യൂണീറ്റുകളില്‍ നിന്നും 5  എണ്ണംതെരഞ്ഞെടുത്ത് കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ പദ്ധതി നടപ്പിലാക്കാം. കുടൂതല്‍ വിവരങ്ങഴള്‍ക്ക് ആത്മ ജില്ലാ ഓഫീസുമായോ കൃഷി ഭവനുകളുമായോ ബന്ധപ്പെടുക ഫോണ്‍ 0495 2378997, 9383471998

 FIB K0ZHIK0DE
 RebuildKerala

Post a comment

Whatsapp Button works on Mobile Device only