09 May 2020

ഓമശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു
(VISION NEWS 09 May 2020)


ഓമശ്ശേരി :
കോഴിക്കോട് മിട്ടായിത്തെരുവിലെ കഴിഞ്ഞ് 49ദിവസമായി പൂട്ടിക്കിടക്കുന്ന നൂറുകണക്കിന് വ്യാപാരികളെസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കടകൾ തുറക്കാൻ അനുവദിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചു മിട്ടായിത്തെരുവിൽ തന്റെ സ്ഥാപനം തുറന്ന് പ്രതിഷേധിക്കാൻ വന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീൻ അവർകളെ കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഓമശ്ശേരി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എകെ അബ്ദുള്ള വി.വി ഹുസൈൻ.എം കെ രാജേന്ദ്രൻ സലീം സി കെ .എം കെ ഹുസൈൻ,കെ ലത്തീഫ് എ.കെ മുഹമ്മദലി എം കെ ഷമീർ എന്നിവർ പങ്കെടുത്തു*

Post a comment

Whatsapp Button works on Mobile Device only