27 May 2020

ഗെയ്ൽ പൈപ്പ് ലൈൻ:തോടുകൾ അപ്രത്യക്ഷമാവുന്നു.വെള്ളക്കെട്ടും രൂക്ഷം
(VISION NEWS 27 May 2020)



കൊടുവള്ളി .താമരശ്ശേരി വരട്ട്യാക്കൽ റോഡിൽ കളരാന്തിരിയി ഗെയ്ൽ പൈപ്പ് ലൈൻ കടന്നു പോവുന്ന പ്രദേശങ്ങളിൽ  ഒന്നര മുതൽ രണ്ടേമുക്കാൽ മീറ്റർ വീതിയിലുള്ള തോടുകൾ അപ്രത്യക്ഷമാവുന്നു. കൃഷി, കുടിവെള്ള സ്രോതസ്സുകളായി
പ്രദേശവാസികൾ വർഷങ്ങളായി ആ ശ്രയിച്ചിരുന്ന തോടുകളാണ് ഇവ.

കളരാത്തിരി മൂഴിയിലും മണ്ണാരക്കോത്തു മായി നാലിടങ്ങളിൽ
ഇത്തരത്തിൽ സ്വഭാവികൾ തോടുകൾ
കൾക്ക് കുറുകെ കടന്നു പോവുന്ന
 പൈപ്പ് ലൈനിന് മുകളിൽ 20 മീറ്ററോളം നീളത്തിലും രണ്ടാൾ പൊക്കത്തിലും മണ്ണിട്ട്  നികത്തി വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത്.
ഇക്കാരണത്താൽ തോടുകളിൽ കൂടി ഒഴുകേണ്ട വെള്ളം   താഴ്ന്ന സമീപ പ്രദേശങ്ങളിലെ   വീടുകളിലേക്ക് ഗതി മാറി ഒഴുകി വീടുകളിലേക്ക് കയറുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത  വേനൽമഴയിൽ തോട് ഗതി മാറി ഒഴുകിയിരുന്നു

തോടുകൾ മൈനർ ഇറിഗേഷൻ പദ്ധതിയുൾപ്പെടുത്തി നവീകരിക്കുന്ന
പ്രവർത്തിയും അന്തിമഘട്ടത്തിലാണ്
തോടുകളുടെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തിതിട്ടുണ്ട്. എന്നാൽ വെള്ളത്തിൻ്റെ ഒഴുക്ക് മണ്ണിട്ട്
നികത്തിയ ഇടങ്ങളിൽ കവിഞ്ഞെഴുകി വീടുകളിലേക്കും
കൃഷിയിടങ്ങളിലേക്കും കയറുന്നതിനാൽ കുടുംബങ്ങൾ ഏറെ
പ്രയാസപ്പെടുന്നു.


കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളം ഇരച്ച് കയറി ആറിലധികം വീടുകൾ നശിച്ചിരുന്നു. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥയുമുണ്ടായി.

ഈ മഴക്കാലത്തിന് മുമ്പ് തന്നെ ജനപ്രതിനിധികൾ
ഗെയ്ൽ അധികാരികളുമായി ചർച്ച
നടത്തി തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് വഴി തുറന്നില്ലങ്കിൽ മഴക്കാലം കളരാന്തിരിക്കാർക്ക് പ്രളയകാലമാവും


താമരശ്ശേരി വരട്ട്യാക്കൽ റോഡിൽ കളരാന്തിരിയിൽ റോഡിനു കുറുകെ 
പുതിയതായി നിർമ്മിച്ച   കനാലിൽ കൂടിയുള്ള വെള്ളത്തിൻ്റെ ഒഴുക്ക്  തടസ്സപ്പെടുത്തിയ അവസ്ഥയുമാണ്. വെള്ളം പുറത്തേക്ക് ഒഴുകി പോകാൻ കഴിയാത്തതിനാൽ റോഡിൽ കെട്ടി നിന്ന് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പ്രദേശത്തുകാർ
പരാതിപ്പെടുന്നു.റോഡിനിരുവശത്തുള്ള വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ട നഷ്ടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

ഇത് സംബന്ധിച്ച പരാതി പൊതുമരാമത്ത് വിഭാഗം അസി.എഞ്ചിനിയർക്ക് പരാതി നൽകിയിട്ടും നടപടി ആയിട്ടില്ല

കടപ്പാട് :മനോരമ കൊടുവള്ളി

Post a comment

Whatsapp Button works on Mobile Device only