03 May 2020

മഴക്കാല ശുചീകരണം നടത്തി
(VISION NEWS 03 May 2020)



മഴക്കാല ശുചീകരണപ്രവർത്തനത്തിന്റെ ഭാഗമായി കവിലുമ്മാരം പ്രദേശം മാലിന്യമുക്തമാക്കാൻ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കീഴിൽ  ശുചീകരണ പ്രവർത്തനം വിജയകരമായി പൂർത്തിയായി.  ശുചീകരണ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധി നിയന്ത്രണം മാലിന്യമുക്തമായനാട് എന്നതാണ് ലക്ഷ്യം വെക്കുന്നത്.  മെമ്പർ വി എം മനോജ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ, പാലിയേറ്റീവ് നഴ്സ് സിനി, ആശാ വർകർ ഷൈലജ എന്നിവർ പങ്കെടുത്തു.പ്രവർത്തകർക്ക് ഗ്ലൗസ് മാസ്ക് ശുചീകരണഉപകരണങ്ങളും ബ്ലീചിങ് പൗഡർ എന്നിവ  ആരോഗ്യ വിഭാഗം നൽകി. ദിൽസേ ക്ലബ്ബിന്റെ പ്രസിഡന്റ് ജാനിഷ് .പി, സെക്രട്ടറി സാജിർ. പി. എ.കെ, ജി.സി.സി മെമ്പർ ഉമ്മർ .വി.കെ ,ക്ലബിന്റെ ഇരുപതോളം മെമ്പർമാരും ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചു. കൂടാതെ മറ്റു സംഘടനകളും ,ക്ലബ്ബും, രാഷ്ട്രീയ പാർട്ടികളും ഈ യജ്ഞത്തിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only