👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 മേയ് 2020

കൊടുവള്ളിയുടെ ഹൃദയം കീഴടക്കിയ രണ്ടു മനുഷ്യ സ്‌നേഹികളുടെ ഓർമ ദിനമാണ് ഇന്നലെ കടന്നു പോയത്
(VISION NEWS 14 മേയ് 2020)ഇന്ന് സോഷ്യൽ മീഡിയ തുറന്നപ്പോൾ, കൊടുവള്ളിയിൽ നിന്നും മറഞ്ഞു പോയ രണ്ടു നക്ഷത്രങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞു. 

MPC എന്ന മൂന്നക്ഷരവും, 
NH    എന്ന രണ്ടക്ഷരവുമായിരുന്നു അത്. 
  
ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിൽ ഒരു ജനതയുടെ സങ്കടങ്ങളെല്ലാം ഏറ്റെടുക്കുമ്പോൾ MPC അബു ഹാജി എന്ന കൊടുവള്ളിക്കാരുടെ സ്വന്തം എം.പി.സി സ്വർണ്ണ വ്യാപാരം കൊടുവള്ളിയിൽ എത്തിച്ചു കഴിവ് തെളിച്ച വ്യക്തിയായിരുന്നു.... 
 കൊടുവള്ളിയെ ഇന്ന് കാണുന്ന സുവർണ്ണ നഗരി എന്ന പദവിയിലേക്ക് ഉയർത്തിയതിൽ എംപിസിക്ക്  
വലിയ പങ്കുണ്ട്. 
ദൈവം തന്നെ സമ്പത്ത് കൊണ്ട് അനുഗ്രഹിച്ചപ്പോൾ, 
തന്നെ തേടി എത്തുന്നവർക്കും, അർഹരായ ആളുകളെ കണ്ടെത്തിയും മടി കൂടാതെ സഹായങ്ങൾ ചെയ്തു കൊണ്ടേയിരുന്നു അദ്ദേഹം. 

നാട്ടിൽ നടക്കുന്ന വിവാഹങ്ങൾ, വീട്ടിൽ കൂടൽ തുടങ്ങിയ പരിപാടികളിലെല്ലാം MPC അബുഹാജിയുടെ സജീവ സാനിധ്യം ഉണ്ടായിരുന്നു, 
വിവാഹ നിശ്ചയത്തിനു വേണ്ടി ഒരു ഹാൾ തന്നെ അദ്ദേഹത്തിന്റെ വകയായി നാട്ടിൽ ഉണ്ടായിരുന്നു...
നോമ്പു കാലമായാൽ സക്കാത്ത് നൽകൽ വീട്ടിലും,  ഷോപ്പിലും ഒരു ഉത്സവം പോലെ നടന്നിരുന്നു... 
നൂറുകണക്കിന് ആളുകൾ ദിവസേന ആ വീട്ടു പടിക്കൽ പോയി സക്കാത്ത് വാങ്ങിയിട്ടുണ്ട്. 
 പകരം വെക്കാനില്ലാത്ത ആ മനുഷ്യ സ്നേഹിയുടെ സഹായം ലഭിക്കാത്ത നാട്ടുകാരും, അയൽ പ്രദേശത്തുകാരും അന്നു വളരെ കുറവായിരുന്നു, 

പതിനെട്ടു വർഷങ്ങൾക്ക് മുൻപ് ഒരു റമളാൻ ഇരുപതിന്  ഈ ലോകത്തോട് വിട പറഞ്ഞ അദ്ദേഹത്തോട് സാദൃശ്യമുള്ള മറ്റൊരു മനുഷ്യ സ്നേഹി കൂടി കൊടുവള്ളിയിൽ ഉണ്ടായിരുന്നു അദ്ദേഹവും വിട പറഞ്ഞത് അഞ്ചു വർഷങ്ങൾക്ക് മുൻപ്,  മറ്റൊരു റമളാൻ 20ന്  തന്നെയായിരുന്നു എന്നത് യാദൃശ്ചികമാവാം.... 

ദാരിദ്രത്തിൽ ജീവിക്കുമ്പോഴും, 
സമ്പാദ്യത്തെക്കുറിച്ചു ചിന്തിക്കാതെ പാവപ്പെട്ട ഒരു ജനസമൂഹത്തെ കൈപിടിച്ചു അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു മനുഷ്യൻ... 
 തന്റെ പ്രയാസങ്ങളെല്ലാം  ഹൃദയത്തിൽ ഒളിപ്പിച്ചു,  
മറ്റുള്ളവരുടെ ദുഃഖങ്ങൾ ഏറ്റെടുത്തു ജീവിച്ച, തൊഴിലാളി നേതാവായിരുന്ന NH എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന മുഹമ്മദ്ക്ക ആയിരുന്നു ആ മനുഷ്യ സ്നേഹി. 

സമൂഹത്തിൽ രണ്ടാളുടെയും ജീവിതം രണ്ടു തലത്തിലായിരുന്നുവെങ്കിലും, 
ആ മനസ്സുകളിലെ നന്മ ഒരേ പോലെയാണെന്ന് എനിക്ക് തോന്നുന്നു... 
അബുഹാജി പങ്കെടുത്ത ഒരു വിവാഹ പരിപാടിയിൽ, സ്ത്രീധനത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വിവാഹം മുടങ്ങുന്ന സാഹചര്യമുണ്ടായി, 
"എത്രയാ കുറവുള്ളത് അത് ഞാൻ തരാം" എന്ന് പറഞ്ഞു ആ തർക്കം അവസാനിപ്പിക്കാൻ കാണിച്ച ആ മനസ്സ്‌, അതാണ് കൊടുവള്ളിക്കാർ വർഷമെത്ര കഴിഞ്ഞിട്ടും മറക്കാത്ത MPC എന്ന മൂന്നക്ഷരം. 

ഏതെങ്കിലും ഒരു പേപ്പർ ശെരിയാക്കി കൊടുക്കണമെന്നു പറഞ്ഞു തന്നെ സമീപിക്കുന്ന അവശരായ നിരവധി ആളുകളോട്, 
 അവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുക മാത്രമല്ല, നാട്ടുകാരുടെ  NH ചെയ്തിരുന്നത്, 
 "അവർക്ക് വേണ്ട ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ അവരുടെ കൈ പിടിച്ചു അവർക്കൊപ്പം നടക്കുക തന്നെയായിരുന്നു"....

മുഹമ്മദ്ക്കായുടെ  മരണത്തിന്  കൃത്യം ഒരു വർഷം മുൻപ് ഒരു  റമളാൻ ഇരുപതിനായിരുന്നു അവരുടെ ഭാര്യയും ഈ ലോകത്തോട് വിട പറഞ്ഞത് .....

അബു ഹാജിയുടെ പത്നിയും ദാനധർമങ്ങളിൽ കൊടുവള്ളിക്കാരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയവരായിരുന്നു.. 

MPC  
NH എന്നീ അക്ഷരങ്ങൾ ഒരു ജനതയുടെ ഹൃദയത്തിൽ മായാതെ എന്നുമുണ്ടാവും..., 
ഇരുവരെയും കുറിച്ച്  വിവരിക്കുകയാണെങ്കിൽ 
ഒരുപാട് ഒരുപാട് ഇനിയും ബാക്കിയാണ്...  

ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന റമളാൻ 20ന് യാത്രയായ ആ മനുഷ്യ സ്നേഹികൾക്കും,
 നമ്മിൽ നിന്നും വിട പറഞ്ഞ എല്ലാവർക്കും പരലോക വിജയം ലഭിക്കട്ടെ..
ആമീൻ

✍️കൊടുവള്ളി സ്വദേശി സമീർ ആപ്പ്ൾ ആണ് ലേഖകൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only