08 May 2020

കെട്ടുകഥകള്‍ വിശ്വസിക്കരുത്, കൊടുവള്ളിയെ കണ്ണുതുറന്ന് കാണൂ
(VISION NEWS 08 May 2020)



കൊടുവള്ളി :പ്രിയപ്പെട്ടവരെ 
ലോകം കൊറോണ വൈറസിനെതിരേ പോരാടുകയാണ്. എന്നാല്‍ വൈറസിനോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന പ്രവണതയ്‌ക്കെതിരേയും തുടക്കം മുതലേ നാം പോരാട്ടം ആരംഭിച്ചതാണ്.ഇത്തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് കൊടുവള്ളിയെ കുറിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ കുറേ മണിക്കൂറുകളായി പ്രചരിച്ചു കൊണ്ടിരിക്കുന്നതു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ തുടക്കം മുതൽ ഏറ്റെടുത്ത ജനങ്ങളും ലോക്ക് ഡൗൺ മാർഗ നിർദേശങ്ങളെ കൃത്യമായി പാലിച്ച വ്യാപാര സ്ഥാപനങ്ങളും സമ്പൂർണമായി  സഹകരികച്ച ഒരു പ്രദേശത്തെയും  ജാഗ്രത കൈവിടാതെ കാത്ത  ഭരണ-ഉദ്യോഗസ്ഥ-ആരോഗ്യ-ക്രമസമാധാന പാലകർ ഉൾപ്പടെയുള്ളവരുടെ  പ്രവർത്തനങ്ങളെയും  പോലും വിസ്മരിച്ച് ഒരു നാടിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജുകളാണ് അറിഞ്ഞോ അറിയാതെയോ വാട്സപ്പിൽ ഉൾപ്പടെ പലരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്...

സുവർണ്ണ നഗരിക്കാർ ഷോപ്പിംഗ് ഭ്രമത്തിൽ മതിമറന്നു കൊറോണ പ്രചാരകരാകുന്നു എന്ന തരത്തിൽ 'വൈറൽ മാനിയ' ബാധിച്ച ഏതോ ഒരാൾ പടച്ചുവിട്ട തീർത്തും യാതൊരു അടിസ്ഥാനവുമില്ലാത്ത സന്ദേശം  ശരിയാണോ അല്ലയോ എന്നു പരിശോധിക്കാതെയാണ് ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്കു കൈമാറി കൊടുവള്ളിക്കാരുടെ സാമൂഹ്യ പ്രതിബദ്ധതയെ ചോദ്യം ചെയ്തു   കൊണ്ടിരിക്കുന്നത്.

കൃത്യമായ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് കൊണ്ട് കേരളത്തിലെ മറ്റെവിടെയും പ്രവർത്തിക്കുന്ന പോലെ   ഭക്ഷ്യ-മരുന്ന് ഉല്പന്നങ്ങളുൾപ്പടെ  അവശ്യ സാധനങ്ങൾക്കായുള്ള സ്വാഭാവിക തിരക്കൊഴികെ ഇന്നും കൊടുവള്ളി പൂർണമായും ശാന്തമാണ്.സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യേക അജണ്ടകളുമായ് 'വൈറൽ വൈറസുകളിലൂടെ' എത്തുന്ന വ്യാജവാർത്തകൾ കൈമാറും മുൻപ് കണ്ണ് തുറന്നൊന്നു കൊടുവള്ളിയെ നോക്കുക,കൊടുവള്ളിയെ കാണുക,
ചുരുങ്ങിയ പക്ഷം നിങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ മഹാമാരി പോലെ വലിയ വിപത്തുണ്ടാക്കുകയും ചെയ്യുകയാണ് എന്നു തിരിച്ചറിയുകയെങ്കിലും ചെയ്യുക.



എം.നസീഫ്
ജനറൽ സെക്രട്ടറി 
മുസ്ലിം യൂത്ത് ലീഗ്
കൊടുവള്ളി മണ്ഡലം കമ്മിറ്റി

Post a comment

Whatsapp Button works on Mobile Device only