11 May 2020

സാധാരണ സർവീസെങ്കിൽ യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാർ; ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കിയതിൽ വിശദീകരണവുമായി ഖത്തർ
(VISION NEWS 11 May 2020)



വന്ദേഭാരത് മിഷനിലെ ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. യാത്രക്കാരിൽ നിന്ന് പണം വാങ്ങി സർവീസ് നടത്തുന്നതാണ്, ദോഹ , തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിക്കാൻ കാരണമെന്നാണ് ഖത്തർ നൽകുന്ന വിശദീകരണം. എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നത് എങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായാണ് സൂചന. 

രാജ്യങ്ങൾക്ക് തങ്ങളുടെ പൗരന്മാരെ തിരിച്ച് കൊണ്ടുപോകാൻ അനുമതിയുണ്ട്. എന്നാൽ ഇത്തരം വിമാന സർവീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാൽ എയർ ഇന്ത്യ സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ഈടാക്കിയതാണ് ഖത്തറിനെ ചൊടിപ്പിച്ചത്. അത്തരത്തിൽ സർവീസ് നടത്താൻ ഖത്തർ എയർവേസും തയ്യാറെമെന്ന് നിലപാടറിയിച്ചു ഇതിനോട് വിദേശകാര്യ വകുപ്പ് മുഖം തിരിച്ചു. ഖത്തറിൽ നിന്നുള്ള ചില യാത്രക്കാർക്ക് വരാൻ നിയമപ്രശ്നം ഉണ്ടെന്നും അതിനാലാണ് യാത്ര മാറ്റിവച്ചതെന്നുമാണ് വിദേശകാര്യ വകുപ്പിന്റെ വിശദീകരണം. എയർ ഇന്ത്യ 750 ദിർഹമാണ് ടിക്കറ്റിന് ഈടാക്കുന്നത്. 15000 രൂപയോളം വരുമിത്. ഇതോടെ ചൊവ്വാഴ്ചത്തെ സർവീസും മാറ്റിവച്ചു.

Post a comment

Whatsapp Button works on Mobile Device only