08 May 2020

പഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
(VISION NEWS 08 May 2020)



ഓമശ്ശേരി: കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.സംഘടനയുടെ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി.പി.ചന്ദ്രദാസ് നിർവഹിച്ചു.കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദി താമ രശ്ശേരി മേഖല കമ്മിറ്റി എട്ട് പഞ്ചായത്തുകളിലും, കൊടുവള്ളി മുൻസിപ്പാലിറ്റിയിലും ഉള്ള ഏറ്റവും താഴെ കിടയിലുള്ള പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട
200 കുടുംബങ്ങൾക്കും, റേഷൻ കാർഡിൽ ഉൾപ്പെടാത്തവരു മറ്റുമായ ഇത്തരമത വിഭാഗങ്ങളിൽപ്പെട്ട 100 കുടുംബങ്ങൾക്കു മുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓമശ്ശേരിയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.പി.ഗോവിന്ദൻ വെളിമണ്ണ, പി.പി.പ്രഭാഷ്കമാർ, വിജിത്ത്, ബിജു, ശ്യാംകുമാർ, TU .ജാനകി ,അനീഷ് കെട്ടുങ്ങൽ, ബാലൻ അരീക്കൽ, മോഹിനി തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only