30 May 2020

അജ്മാനിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു
(VISION NEWS 30 May 2020)



കോവിഡ് ചികിൽസയിലായിരുന്ന മലയാളി യുവാവ് അജ്മാനിൽ മരിച്ചു. മലപ്പുറം കടുങ്ങപുരം കട്ട്ലശ്ശേരി സ്വദേശി ശാഹുൽ ഹമീദാണ് ഇന്നലെ രാത്രി അജ്മാനിൽ മരിച്ചത്. കഫ്തീരിയ ജീവനക്കാരനായിരുന്ന ഇദ്ദേഹം അജ്മാൻ ഖലീഫ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: റഹീന. മക്കൾ: ഷഹാന നസ്രിൻ (6), മുഹമ്മദ്‌ ഷാദിൽ (1). അജ്മാനിലെ ഒരു കഫ്തീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.ഇതോടെ ഇന്നലെ യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

Post a comment

Whatsapp Button works on Mobile Device only