23 May 2020

ആഭ്യന്തര വിമാന സര്‍വ്വീസ് തീരുമാനത്തില്‍ മാറ്റമില്ല; സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം; ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ല
(VISION NEWS 23 May 2020)



രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. തമിഴ്‌നാട് ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ ആണ് വിമാനസര്‍വ്വീസ് തുടങ്ങരുത് എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നത്. എന്നാല്‍ ഇത് കേന്ദ്രം തള്ളി. ഒപ്പം തന്നെ യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്നും കേന്ദ്രം അറിയിച്ചു. വയോജനങ്ങളെ വിലക്കാന്‍ കഴിയില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only