11 May 2020

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണം
(VISION NEWS 11 May 2020)



എളേറ്റിൽ വട്ടോളി: അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ കേരളത്തിലെ വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന്   തിരിച്ച് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കിഴക്കോത്ത് മണ്ഡലം കമ്മിറ്റി വട്ടോളി കൃഷി ഭവന് മുന്നിൽ നിൽപ്പ് സമരം നടത്തി.
അന്യസംസ്ഥാന വിദ്യാർഥികളെ  രണ്ടുമാസമായിട്ടും നാട്ടിൽ എത്തിക്കുന്നതും ആയി ബന്ധപ്പെട്ട യാതൊരു നടപടിയും എടുക്കാത്ത  കേന്ദ്ര-സംസ്ഥാന  സർക്കാ റുകൾക്കൾക്കെതിരെ ശക്തമായ അമർഷം രേഖപ്പെടുത്തി.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഹബാസ് പറക്കുന്നിന്റെ അധ്യക്ഷതയിൽ നടന്ന നിൽപ്പ് സമരത്തിൽ കിഴക്കോത്ത് യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി ഫാസിൽ പറക്കുന്ന് കെഎസ്‌യു നിയോജക മണ്ഡലം  സെക്രട്ടറി മാരായ മിൻഹാജ് ആവിലോറ ,സനു ഫിയാസ് എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only