04 May 2020

അത്താണിയെ സഹായിക്കുക
(VISION NEWS 04 May 2020)





സാന്ത്വന പരിചരണ രംഗത്ത് 2005മുതൽ നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന നരിക്കുനി പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിനു കീഴിൽ പ്രവർത്തിക്കുന്ന നരിക്കുനി അത്താണിയിൽ ഇപ്പോൾ അമ്പതോളം സ്ഥിരതാമസക്കാരുണ്ട്. ഉറ്റവരും ഉടയവരുമായി ആരോരുമില്ലാത്ത ഇവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടു വന്നു ഭക്ഷണവും മരുന്നും താമസവുമൊരുക്കി അത്താണി സംരക്ഷിച്ചു പോരുന്നു. ആർദ്രതയുള്ള സുമനസ്സുകളുടെ അലിവാർന്ന നീക്കിയിരിപ്പുകൾ കൊണ്ട് മാത്രമാണ് ഈ സംരംഭം നിലനിന്നു പോരുന്നത് എന്നാൽ ലോകമെങ്ങും ഭീതി പടർത്തിയ covid 19ഇവരുടെ ജീവിതത്തിലും ആശങ്കയുടെ നിഴൽ പടർത്തിയിരിക്കുന്നു. അത്താണി ഡെസ്റ്റിട്യൂട്ട് ഹോമിന് പുറമെ 24 മണിക്കൂറും പ്രവർത്തന സജ്ജമായ  ഹോം കെയർ, ഡയാലിസിസ് സെന്റർ,കൗൺസിലിംഗ് സെന്റർ, കൗൺസിലിങ് ഹോം കെയർ, ഫിസിയോതെറാപ്പി, റിഹാബിലിറ്റേഷൻ, സൈക്യാട്രി ഡേ കെയർ &ഒപി, സ്പീച് തെറാപ്പി, ആംബുലൻസ് സർവിസ്, പോളിക്ലിനിക് തുടങ്ങി നിരവധി മേഖലകളിലൂടെ സാന്ത്വനത്തിന്റെ കയ്യൊപ്പ് ചാർത്തുന്ന ഈ സ്ഥാപനത്തിന് മറ്റൊരു സ്ഥിരവരുമാനവും ഇല്ല .സുമനസ്സുകൾ കൈകോർത്തു സ്വരുക്കൂട്ടി വെച്ച കരുതൽ മാത്രമാണ് ഈ സ്ഥാപനത്തിന്റെ നിലനിൽപ്പിനു കാവലാവുന്നത്. മാസങ്ങളായി കാര്യമായ വരുമാനമൊന്നുമില്ലാതെ ലോക്ഡൗണിൽ പെട്ടുഴലുന്ന അത്താണിക്ക് പ്രതിമാസം 13ലക്ഷം രൂപ ചെലവിനായി കണ്ടെത്തേണ്ടതുണ്ട്. മനസ്സിൽ നന്മ വറ്റിയിട്ടില്ലാത്ത കുറെ നല്ല മനുഷ്യരുടെ സഹായങ്ങൾ കൊണ്ട് മാത്രമാണ് ഇത്രയും നാൾ മുന്നോട്ട് പോയത് .ഭീതിതമായ വർത്തമാന സാഹചര്യം അത്താണിയുടെ പ്രവത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക വിഷമത്തോടെ പങ്കുവെക്കട്ടെ.ഈ നന്മയെ പാതിവഴിയിൽ ഉപേക്ഷിക്കാൻ നമുക്കാവില്ലലോ.. പ്രാണന്റെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി മാറിയ ഒരുകൂട്ടം പാവപ്പെട്ട മനുഷ്യരുടെ അന്നന്നത്തെ മരുന്നിനും ഭക്ഷണത്തിനുമായുള്ള ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിങ്ങളും വേണം . സാമ്പത്തികപ്രയാസങ്ങൾക്കിടയിലും തന്നാലാവുന്നത് നൽകി  ഈ സദുദ്യമത്തെ  നിലനിർത്താൻ കൂടെത്തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ , സ്നേഹപൂർവ്വം അത്താണി പ്രവർത്തകർ
Contact No 9446646763
0495 2244404
നിങ്ങളുടെ സംഭാവനകൾ എത്രയുമാകട്ടെ...സ്നേഹപൂർവ്വം ഞങ്ങൾ സ്വീകരിക്കും 
അത്താണിയിലെ ഒരു രോഗിക്ക് ഒരു ദിവസത്തെ ചെലവ് 300 രൂപ 
മാസത്തേക്ക് 9000രൂപ 
ഭക്ഷണ ചെലവ് ഒരു ദിവസം 125രൂപ 
ഭക്ഷണ ചെലവ് മാസത്തേക്ക് 3750രൂപ 
മിഷൻ 1000ഡയാലിസിസ്... 
(An initiative of athani students wing ) 
ഒരു ഡയാലിസിനു 750 രൂപ.. 
സംഭാവന ചെയ്യാൻ 
google pay UPI ID: br132167c@fbl
Bank Ac Details:
Sbi narikkuni
Ac Name:Narikkuni pain and palliative care centre
Ac No. 31273911579
Ifsc SBIN 0071096

Federal bank koduvally
Name :Narikkuni pain and palliative care centre
A/c no 10590100245511
Ifsc FDRL  0001059
Pls share your recipt to Whatsapp No 9605333664
Donations are exempted under 80g of income tax

Post a comment

Whatsapp Button works on Mobile Device only