05 May 2020

കാറ്റിൽ മരം കടപുഴകി വീടിന് മുകളിൽ വീണു
(VISION NEWS 05 May 2020)




കൊടുവള്ളി: ചൊവ്വാഴ്ച വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വൻ മരം കടപുഴകി വീടിന് മുകളിൽ വീണു. വാവാട് മാട്ടാപ്പൊയിൽ പി.സുധാകരന്റെ വീടിന് മുകളിലാണ് വൈകീട്ട് നാലരയോടെ വീടിന് മുന്നിൽ റോഡിന് എതിർവശത്തെ പറമ്പിലെ കൂറ്റൻ മഞ്ചാടി മരം കടപുഴകി വീണത്.വീടിന്റെ ഗെയിററ് തകരുകയും ചുറ്റുമതിലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീടിന്റെ സൺ ഷെയ്ഡിൽ പതിച്ച നിരവധി ഓടുകൾ പൊട്ടിത്തകർന്നു.സംഭവ സമയം സുധാകരനും ഭാര്യ ഷൈലജയും വീടിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും മരം വീഴുന്ന ശബ്ദം കേട്ട് മാറിയതിനാൽ രക്ഷപ്പെട്ടു. മരം വീണതിനെ തുടർന്ന് വാവാട് -പോർങ്ങോട്ടൂർ റോഡിൽ ഗതാഗതം തടസ്സവും അനുഭവപ്പെട്ടു. നാട്ടുകാർ മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Post a comment

Whatsapp Button works on Mobile Device only