09 May 2020

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കൊവിഡ്; ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തമാക്കും; ജില്ലകളില്‍ പ്രവാസികള്‍ക്ക് സൗകര്യമൊരുക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍
(VISION NEWS 09 May 2020)



കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് 7ാം തീയതി മടങ്ങിയെത്തിയവരാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ മടങ്ങിയെത്തുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തന്നെ വേണ്ടിവരും എന്നാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും അവര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ്ണ ജാഗ്രതയോടെ തുടരണം. ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചിലവ് ഈടാക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. നാട്ടിലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only