👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 മേയ് 2020

കേരളത്തില്‍ മദ്യശാലകള്‍ തുറക്കും, തീയതി പിന്നീട്; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കുമെന്നും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുമെന്നും എക്‌സൈസ് മന്ത്രി
(VISION NEWS 14 മേയ് 2020)

​   
സംസ്ഥാനത്ത് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുമെന്നും ഇത് സംബന്ധിച്ച തീയതി ഉടന്‍ തീരുമാനിക്കുമെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കേരളത്തിലെ എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകളില്‍ നിന്ന് പാഴ്‌സല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യങ്ങള്‍ താല്‍ക്കാലികമായിരിക്കുമെന്നും ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനങ്ങള്‍ കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണെന്നും മന്ത്രി വ്യക്തമാക്കി. കള്ള് ഷാപ്പുകള്‍ ഇന്നലെ മുതല്‍ തുറന്നെങ്കിലും കള്ളിന്റെ ലഭ്യതക്കുറവുണ്ടെന്നും ഇത് പരിഹരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. മദ്യ വില്‍പ്പന പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷം എതിര്‍ക്കുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രതിപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നത് എല്ലാത്തിനേയും എതിര്‍ക്കുന്ന സമീപനമാണെന്നും അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമായിരുന്നു മറുപടി. കാര്യങ്ങള്‍ നോക്കിക്കാണുന്ന ജനം ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വിലയിരുത്തട്ടേയെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only