👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 മേയ് 2020

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി സര്‍ക്കാര്‍; തീയതി ഉടന്‍ പ്രഖ്യാപിക്കും; ബെവ്‌കോ റേറ്റില്‍ പാഴ്‌സല്‍ വില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ബാര്‍ ഉടമകള്‍
(VISION NEWS 15 മേയ് 2020)

​ 
ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പനക്കുള്ള ബുക്കിങ്ങിനായി ബെവ്‌കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. 29 കമ്പനികളുടെ അപേക്ഷകളില്‍ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സാങ്കേതിക സമിതി തെരെഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്‌കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് കമ്പനിയെ തെരെഞ്ഞെടുത്തത്. ഇന്ന് കമ്പനി പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമധാരണയിലേക്ക് നീങ്ങുക. മെയ് 18നോ 19നോ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിന് മുമ്പായി ഓണ്‍ലൈന്‍ ടോക്കണ്‍ സംബന്ധിച്ച് ട്രയല്‍ നടത്തും. അതേ സമയം ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാല്‍ പാഴ്‌സല്‍ വില്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് ബാറുടമകളുടെ നിലപാട്. ബെവ്‌കോ വില്‍ക്കുന്ന നിരക്കില്‍ വില്‍ക്കണം എന്ന മാനദണ്ഡമാണ് ബാറുടമകള്‍ക്ക് പാഴ്‌സല്‍ വില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിന് കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only