04 May 2020

കച്ചേരിമുക്ക് തോട് ശുജീകരിച്ചു.
(VISION NEWS 04 May 2020)



മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പങ്കാളിത്തത്തോടെ സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം കച്ചേരിമുക്ക് തോട് - കൂട്ടാക്കിൽ പള്ളി മുതൽ മൂനമണ്ണിൽ പാലം വരെ ശുജീകരിച്ചു . വേനൽ മഴ പെയ്തതിനാൽ ഒരുപാട് വേസ്റ്റ്‌സാധനങ്ങൾ തോട്ടിൽ പല സ്ഥലങ്ങളിലും കെട്ടിനിൽക്കുന്നുണ്ടായിരുന്നു . ശുചീകരണ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധി നിയന്ത്രണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ, ആശാ വർക്കർ കമല കെ , സുബൈദ കെ കെ  ,സിൻസിയർ സെക്രട്ടറി  കമറുൽ ഹകീം കെ ,  റിയാസ് വി , ശംസുദ്ധീൻ കെ പി , ഇർഷാദ് ടി എം , റാഷിദ് സി , മർവാൻ അലി കെ പി , ഉമ്മർ സാലിഹ് എന്നിവർ നേതൃത്വം നൽകി.  നാല്പതോളം ക്ലബ് മെമ്പർമാർ വിവിധ ഗ്രൂപ്പുകളിലായാണ് ശുജീകരണത്തിൽ ഏർപ്പെട്ടത്.  പരിപാടിയിൽ ഗ്ലൗസ്, മാസ്ക് എന്നിവ ഉപയോഗിച്ച് സാമൂഹ്യ അകലം പാലിച്ചായിരുന്നു മെമ്പർമാരുടെ  ശുചീകരണ പ്രവർത്തനങ്ങൾ.

Post a comment

Whatsapp Button works on Mobile Device only