31 May 2020

പോലീസ് സ്റ്റേഷൻ വൃത്തിയാക്കി എസ് വൈ എസ് ശുചീകരണ പ്രവർത്തനങ്ങൾ മാതൃകയായി
(VISION NEWS 31 May 2020)



കൊടുവള്ളി :പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി കേരള സർക്കാർ, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് എസ് വൈ എസ് കൊടുവള്ളി സോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോൺ പരിതിയിലെ 46 യൂണിറ്റുകളിൽ 200 സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിൽ വീടുകൾ, പള്ളികൾ, മദ്രസകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ വൃത്തിയാക്കി. സോൺ തല ഉദ്ഘാടനം പ്രസിഡൻ്റ് ഇബ്റാഹിം അഹ്സനി യുടെ അധ്യക്ഷതയിൽ കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കി. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നിറഞ്ഞും കാട് പിടിച്ചും കിടന്ന സ്റ്റേഷൻ പരിസരമാണ് അടിച്ചുവാരിയും തൂമ്പ ഉപയോഗിച്ചും വൃത്തിയാക്കിയത്. രാവിലെ നടന്ന വൃത്തിയാക്കൽ കർമ്മം സി.ഐ ചന്ദ്രമോഹൻ പി
എസ്.ഐ ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ കേരള സെറാമിക് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. ഡോ. അബൂബക്കർ നിസാമി, റഫീഖ് സഖാഫി, ഫിർദൗസ് വെണ്ണക്കാട്, ജലീൽ സഖാഫി, മഅബദ് സഅദി, സിദ്ധീഖ് പാലക്കുറ്റി, ബശീർ ചുണ്ടപ്പുറം, വി സി ശറഫുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ സ്റ്റേഷനിൻ വിവിധ ആവശ്യങ്ങൾക്കെത്തിയവർക്കും വഴിയാത്രക്കാർക്കും കൗതുകമായി.

Post a comment

Whatsapp Button works on Mobile Device only