31 May 2020

സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ രവീന്ദ്രൻ സാറിന് കർമ്മ ഓമശ്ശേരിയുടെ സ്നേഹാദരം
(VISION NEWS 31 May 2020)



ഓമശ്ശേരി :കോവിഡ് മഹാമാരിയുടെ ദുരന്തകാലത്ത് ആരോഗ്യ പ്രവർത്തന മേഖലയിലെ ആത്മാർത്ഥതയുടെ നേർസാക്ഷ്യമായ ഓമശ്ശേരിയുടെ പ്രിയപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ രവീന്ദ്രൻ സാറിനെ കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകർ ആദരിച്ചു. കൺവീനർ സി സി ഷറഫുദ്ധീൻ മൊമെൻ്റോ സമർപ്പണം നടത്തി.


1995 ൽ സ്ഥിര നിയമനം ലഭിച്ച് സേവനമാരംഭിച്ച രവീന്ദ്രൻ സാർ 2012 മുതൽ ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. ഓമശ്ശേരിയുടെ നൻമ മനസ്സുകളെ ചേർത്ത് നിർത്തി അദ്ദേഹവും സഹപ്രവർത്തകരും നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സമയബന്ധിതമായ ജോലിക്കപ്പുറം മുഴുവൻ സമയ സേവന പ്രവർത്തനത്തിന് ഓമശ്ശേരിയുടെ എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Post a comment

Whatsapp Button works on Mobile Device only