09 May 2020

​ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ: അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി
(VISION NEWS 09 May 2020)



സംസ്ഥാനത്ത് കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാ​ഗമായി നാളെ ഞായറാഴ്ച ദിവസം സമ്പൂർണ ലോക്ക് ഡൗൺ ദിനമായി ആചരിക്കും. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, തുടങ്ങിയ അവശ്യ സർവ്വീസുകൾക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുക. അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ, വാഹനം റോഡിലിറക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ അടിയന്തര സാഹചര്യമുള്ളവർക്ക് മാത്രമാകും സഞ്ചാര അനുമതി ലഭിക്കുക. അതേ സമയം ഹോട്ടലുകൾ നാളെ സാധാരണ നിലയിൽ പ്രവർത്തിക്കും. നാളെ വാഹനങ്ങൾ പുറത്തിറങ്ങേണ്ട ആവശ്യമില്ലാത്ത സാഹചര്യത്തിൽ പെട്രോൾ പമ്പുകളുടെ കാര്യത്തിൽ അനുയോജ്യമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോഴുള്ള നിബന്ധനകൾ പാലിച്ച് കൊണ്ട് ദേവാലയങ്ങൾ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് കൊവി‍ഡ് അവലോകന യോ​ഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Post a comment

Whatsapp Button works on Mobile Device only