09 May 2020

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കം; റെഡ് സോണ്‍ മേഖലകളില്‍ ഒഴികെയുള്ളവര്‍ക്ക് പാസ് വിതരണം പുനരാരംഭിച്ചു
(VISION NEWS 09 May 2020)



മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ മലയാളികള്‍ക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു. റെഡ് സോണ്‍ മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ ഘട്ടത്തില്‍ പാസ് അനുവദിക്കില്ല. എന്നാല്‍ മറ്റ് മേഖലകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഇപ്പോള്‍ പാസ് നല്‍കുന്നുണ്ട്. പാസ് ഇല്ലാതെ ആരെയും കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിരവധി ആളുകളാണ് പുറപ്പെടുന്ന സംസ്ഥാനങ്ങളുടെ പാസ് ലഭിച്ചിട്ടും കേരളത്തില്‍ നിന്നുള്ള പാസ് ലഭിക്കാത്തതിനാല്‍ അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നത്. കാസര്‍ഗോഡ് തലപ്പാടി അതിര്‍ത്തിയില്‍ മാത്രം അമ്പതില്‍ അധികം ആളുകള്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ റെഡ് സോണ്‍ മേഖലകളില്‍ നിന്ന് അല്ലാത്ത മേഖലകളില്‍ നിന്ന് വന്നവര്‍ക്ക് പാസ് നല്‍കും.

Post a comment

Whatsapp Button works on Mobile Device only