03 May 2020

സംസ്ഥാനത്ത്‌ നാളെ മുതല്‍ ബാങ്കുകളുടെ സമയക്രമം സാധാരണനിലയിലേക്ക്: പ്രവര്‍ത്തനം കൊവിഡ് മുന്‍കരുതല്‍ പാലിച്ച്.
(VISION NEWS 03 May 2020)


തിരുവനന്തപുരം:സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം വീണ്ടും നാളെ മുതല്‍ സാധാരണനിലയിലേക്ക്. കൊവിഡ് മുന്‍കരുതല്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്വൈസറി പുറത്തിറക്കി.കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക

Post a comment

Whatsapp Button works on Mobile Device only