28 May 2020

പരീക്ഷക്ക് പോവാൻ സൗജന്യ വാഹന സൗകര്യം ഒരുക്കി കച്ചേരിമുക്ക് യൂത്ത് ലീഗ്
(VISION NEWS 28 May 2020)



കൊടുവള്ളി :പന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കച്ചേരിമുക്ക് പ്രദേശത്തുള്ള SSLC ,+2
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷക്ക് പോവാൻ സൗജന്യമായി വാഹന സൗകര്യം ഒരുക്കി കച്ചേരിമുക്ക് ടൗൺ മുസ്ലിം യൂത്ത് ലീഗ്..
ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചു കൊണ്ട് ഇഷൽ ബസുമായി സഹകരിച്ച് കൊണ്ടാണ് ഈ വാഹന സൗകര്യം ഏർപ്പെടുത്തിയത്.. പരീക്ഷാ ദിവസങ്ങളിൽ 
രാവിലെയും ഉച്ചക്കുമായി നടത്തുന്ന ഈ സേവനം പ്രദേശത്തെ ഒരുപാട് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായി

Post a comment

Whatsapp Button works on Mobile Device only