03 May 2020

പകർച്ച വ്യാധികൾക്ക്‌ ഉത്തരവാദികൾ നമ്മൾ മാത്രമാണ്
(VISION NEWS 03 May 2020)


മഴക്കാലത്ത്‌ പകർച്ച വ്യാധികൾ  പരുത്തുന്ന കൊതുകുകൾക്ക് വളരാൻ ആവശ്യമായ ടയറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ടകൾ, റബ്ബർ ഷൂസുകൾ, വെള്ളം കെട്ടി നിൽക്ക്കുന്ന പാത്രങ്ങൾ തുടങ്ങി എല്ലാ വസ്തുക്കളും നമ്മുടെ അങ്ങാടിയിൽ ഉണ്ട് 
അതിൽ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് പ്ലാസ്റ്റിക് കുപ്പികൾ..
  അങ്ങാടികളിൽ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുന്നതിൽ നമ്മൾ ജാഗ്രത പുലർത്തണം.. ഇത് കുറഞ്ഞ കാലയളവിലെ ചെറിയ ഒരു അങ്ങാടിയുടെ അവസ്ഥയാണ്.. അപ്പോൾ വലിയ നഗരങ്ങളുടെ കഥ എന്തെന്ന് വെറുതെ ഒന്ന് ആലോജിച്ച് നോക്കിയാൽ മതി. നഗരങ്ങളായാലും ഗ്രാമങ്ങളായാലും കഴിയുന്നതും എല്ലാ വ്യാപാരികളും നാട്ടുകാരും കൂടെ ഒരുമിച്ച് മാലിന്യങ്ങൾ വിവിധങ്ങളായി തരം തിരിച്ച്‌ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ കാണണം ..
അതിന് പരിമിതികളുണ്ടെന്നറിയാം..
എങ്കിലും മാലിന്യങ്ങൾ ഇങ്ങനെ ഓവുചാലിലേക്കും മറ്റും വലിച്ചെറിയാതിരിക്കുക.. 
ഇനിയും മറ്റൊരു മഹാ മാരിയെ കൂടെ നേരിടാൻ നമുക്കാവില്ല..


#നമ്മുടെ നാടിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്...

Post a comment

Whatsapp Button works on Mobile Device only