05 May 2020

ലോക് ഡൗണിൽ ചെടിച്ചട്ടികൾ നിർമിച്ച് ഹൈസ്കൂൾ അധ്യാപിക
(VISION NEWS 05 May 2020)




കൊടുവള്ളി: ലോക് ഡൗൺ കാലത്ത് വെറുതെയിരിക്കാതെ ചെടിച്ചട്ടികൾ നിർമിക്കുകയാണ് ഹൈസ്കൂൾ അധ്യാപികയായ മിനി. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയായ കരുവൻപൊയിൽ മലയിൽ അനിൽകുമാറിന്റെ ഭാര്യ മിനിയാണ് ഒഴിവു സമയങ്ങളിൽ വിവിധതരം ചെടിച്ചട്ടികൾ നിർമിക്കുന്നത്. സിമൻറ്, എം - സാൻഡ് എന്നിവ ഉപയോഗിച്ചാണ് ചെടിച്ചട്ടികൾ നിർമിക്കുന്നത്. വലുതും ചെറുതുമായി നൂറോളം ചെടിച്ചട്ടികളാണ് ഇതുവരെയായി മിനി നിർമിച്ചിരിക്കുന്നത്.നിർമിച്ച ചെടിച്ചട്ടികൾ പെയിന്റടിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്.മക്കളായ അഭിജാതും അഭിജ്യോതും അമ്മയുടെ സഹായത്തിനുണ്ട്. ചെടിച്ചട്ടികൾ നിർമിച്ചെങ്കിലും ലോക് ഡൗണായതിനാൽ ചട്ടികളിലേക്ക് ചെടികൾ ശേഖരിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഇവർ.

Post a comment

Whatsapp Button works on Mobile Device only