👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 മേയ് 2020

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ നാളെ എത്തും
(VISION NEWS 14 മേയ് 2020)ഡല്‍ഹി –തിരുവനന്തപുരം പ്രത്യേക ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തയാറാക്കിയിരിക്കുന്നത്.യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ ഡോകടര്‍മാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ പത്ത് ഹെല്‍ത്ത് ഡെസ്ക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ പരിശോധന കൂടാതെ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ ലഘുലേഖ നല്‍കും. 

യാത്രക്കാര്‍ക്ക് പുറത്ത് ഇറങ്ങുന്നതിനായി 4 എക്സിറ്റ് ഗേറ്റുകളാണ് സ്റ്റേഷനില്‍ നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരെ സ്വകാര്യ വാഹനങ്ങളും വാടകയ്ക്ക് വിളിക്കുന്ന വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും ആവശ്യമായ സ്ഥലത്ത് എത്തിക്കുന്നതിന്റെ ചുമതല ആര്‍.ടി.ഒയ്ക്കാണ്. മറ്റ് ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് അതാത് ജില്ലകളിലെ ഗതാഗത ക്രമീകരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഒരുക്കും. യാത്രക്കാരുടെ തുടര്‍ന്നുള്ള നിരീക്ഷണത്തിനായി ഓരോ താലൂക്ക് തലത്തിലും എത്ര യാത്രക്കാരാണ് എത്തുന്നതെന്നും അവരുടെ വിവരങ്ങളും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറുമെന്നും തിരുവനന്തപുരം നഗരസഭാ പരിധിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നഗരസഭ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only