11 May 2020

അതിജീവനം: കാർഷിക വെബിനാർ സംഘടിപ്പിക്കുന്നു
(VISION NEWS 11 May 2020)


കാർഷിക വൃത്തിയിലും വളർത്തുമൃഗ പരിപാലനത്തിലും താൽപര്യം വളർത്തിയെടുക്കുക, കുടിൽ വ്യവസായ രംഗത്ത് സ്വയം തൊഴിലുകൾ പരിചയപ്പെടുത്തുക, യുവതലമുറയില്‍ സംരംഭകത്വ ബോധം ഉണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ എസ് വൈ എസ് കൊടുവള്ളി സോൺ കമ്മിറ്റിക്കു കീഴിൽ  പ്രവർത്തിക്കുന്ന 'അതിജീവനം' പദ്ധതിയുടെ ഭാഗമായി കാർഷിക വെബിനാർ സംഘടിപ്പിക്കുന്നു. 2020 മെയ് 17ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ Zoom വഴി നടക്കുന്ന വെബിനാർ എസ്. വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. 'കൃഷിയറിവുകൾ' എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസിന് അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫീസർ (കൃഷിഭവൻ, പൂതാടി) എസ്. സുബ്രമണ്യൻ സാർ നേതൃത്വം നൽകും. 

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കേരളത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച വെജിറ്റബ്ൾ ചലഞ്ചിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ് വൈ എസിൻ്റെ ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് വീടുകളിൽ അടുക്കളത്തോട്ടവും അതിജീവനത്തിൻ്റെ ഭാഗമായി ആട്, കോഴി, മീൻ വളർത്തലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 

കൃഷി സംബന്ധിയായ വിഷയങ്ങൾക്ക് സംശയ നിവാരണത്തിന് വെബിനാറിൽ അവസരം ലഭിക്കും. വിവിധ കാർഷിക ഉദ്യോഗസ്ഥർ, കാർഷിക പ്രമുഖർ, പ്രയോക്താക്കൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 
മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്കാണ് പങ്കെടുക്കാനവസരം. രജിസ്ട്രേഷനുവേണ്ടി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  https://forms.gle/2ghBtN4YtXqXhbbp7     
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേ ദിവസം രാവിലെ 10 മണിക്ക് Webinar Link അയച്ചുതരുന്നതാണ്. 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 
9496133875, 9947150588, 9447424890

_സംഘടനക്കു വേണ്ടി_
ഇബ്രാഹിം അഹ്സനി (പ്രസിഡൻ്റ്)
ഡോ. അബൂബക്കർ നിസാമി (ജന. സെക്രട്ടറി)
അബ്ദുറശീദ് അഹ്സനി (സെക്രട്ടറി, സാമൂഹ്യക്ഷേമം)

SYS കൊടുവള്ളി സോൺ

Post a comment

Whatsapp Button works on Mobile Device only