31 May 2020

കോവിഡ് പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർക്ക് മർക്കൻ്റയിൽ സൊസൈറ്റിയുടെ കൈത്താങ്ങ്
(VISION NEWS 31 May 2020)



ഓമശ്ശേരി :പ്രിയമുള്ളവരെ,
 കോവിഡ്- 19 മഹാമാരിയും ലോക് ഡൗണും കാരണം കച്ചവട സ്ഥാപനങ്ങൾ പൂട്ടിടേണ്ടി വരികയും വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ പ്രയാസപ്പെട്ടുകയും
ഇപ്പോഴും തുറക്കാൻ കഴിയാത്ത  കച്ചവടക്കാരും നിരവധിയാണ് വ്യാപാരി വ്യവസായി സമിതി ഓമശ്ശേരി യൂണിറ്റ് ഇത്തരം കച്ചവടക്കാർക്ക് അൽപമെങ്കിലും ആശ്വാസം പകരാൻ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്
1- അർഹരായ 107 കച്ചവടക്കാർക്ക് ഭക്ഷണ കിറ്റ് നൽകി
2 മർക്കൻ്റയിൽ സൊസൈറ്റിയുമായി ചേർന്ന് തൽക്കാലാശ്വാസമായി 10000 രൂപ പലിശരഹിത സ്വർണ്ണ പണയ വായ്പ നൽകി
3 മർക്കൻ്റയിൽ സൊസൈറ്റിയുമായി ചേർന്ന് 50000 രൂപ വരെ 15 മാസ കാലാവധിയിൽ പലിശരഹിത  ( 3 മാസം) രണ്ടാൾ ജാമ്യത്തിൽ വ്യാപാരി സംഘടനകൾ മൂഖാന്തിരം കുറഞ്ഞ പലിശക്ക് വായ്പ നൽകുന്ന ഒരു സക്കീം നടപ്പാക്കുകയാണ് സ്വർണ്ണ പണയത്തിലും ഇത്രയും തുക 6 മാസത്തെ കാലയളവിൽ
( 3 മാസം പലിശരഹിത ) വായ്പ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് സൊസൈറ്റിയുമായി ബന്ധപ്പെടുക.

Post a comment

Whatsapp Button works on Mobile Device only