02 May 2020

അൽ ഇർശാദ് മൂന്നാം ഘട്ട റമളാൻ കിറ്റ് വിതരണം
(VISION NEWS 02 May 2020)

 

മുക്കം:തെച്ചിയാട് കൊറോണ ദുരിദ കാലത്ത് വീട്ടിലിരിക്കേണ്ടി വന്ന്  പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമായി അൽ ഇർശാദ് തെച്ചിയാട് .ഒന്നും രണ്ടും ഘട്ടങ്ങളിൽ പ്രദേശ വാസികൾക്കും ,ജിവനക്കാർക്കും, മദ്റസാ അധ്യാപകർക്കും നൽകിയപ്പോൾ മൂന്നാം ഘട്ടം മുക്കംമുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമായി  അഞ്ഞൂറ് കുടുംബങ്ങളെയാണ് പരിഗണിക്കുന്നത്. അരികൾ, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി പതിനഞ്ച്ഇനം ഭക്ഷ്യവസ്തുക്കളാണ് നൽകുന്നത് .
 വറുതിയുടെ കാലത്തെ 
കയ് താങ്ങ് ഏറെ ആശ്വസമായെന്ന് സ്വീകർത്താക്കൾ പറഞ്ഞു.
  ആഘോഷ നാളുകളിൽ സന്തോഷ കിറ്റായും ദുരിതകാലങ്ങളിൽ ദുരിദാശ്വാസ കിറ്റായും അൽ ഇർശാദിൻ്റെ റിലീഫ് കിറ്റുകൾ മുപ്പത്
വർഷങ്ങളായി അർഹരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സർക്കാർ നിയമങ്ങൾ പാലിച്ച് സാമൂഹിക അകലവും മാസ്ക് ധാരണവും ശ്രദ്ധിച്ച് സമയ ക്രമങ്ങൾ ചിട്ടപ്പെടുത്തിയാണ് വിതരണം നടത്തിയത്. സ്ഥാപനങ്ങളുടെ ചെയർമാൻ സി.കെ ഹുസൈൻ നീ ബാരി വ്യത്യസ്ഥ സ്ഥലങ്ങളിലെ വളണ്ടിയർ മാർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.  സെക്രട്ടറി വി.ഉസൈൻ മേപ്പള്ളി, റസാഖ് സഖാഫി അസ്സയിൻ മാസ്റ്റർ, പി.വി അബു വിതരണത്തിന് നേതൃത്തം നൽകി.

Post a comment

Whatsapp Button works on Mobile Device only