03 May 2020

വ്യാപാരികളുടെ ക്ഷേമത്തിന് ഒരു കോടിയിലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി
(VISION NEWS 03 May 2020)


ഓമശ്ശേരി :പ്രിയ വ്യാപാരികളെ ....
      കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോക്‌ഡൗണിന്റെ ഭാഗമായി നാല്പത് ദിവസത്തിലധികമായി കടകൾ അടഞ് കിടക്കുന്നത് കാരണം നമ്മുടെ യൂണിറ്റിലെ ഭൂരിഭാഗം വ്യാപാരികളും സാമ്പത്തികമായും മാനസികമായും തകർന്നിരിക്കുകയാണല്ലോ ...
ഈ അവസരത്തിൽ അവർക്ക് ഒരു കൈത്താങ്ങാവേണ്ടത് യൂനിറ്റ്‌ കമ്മിറ്റി യുടെ കടമയായിരിക്കുന്നു.
      ഒന്നാംഘട്ട സഹായമെന്ന നിലയിൽ നൂറിലേറെ വ്യാപാരികൾക്ക് ഭക്ഷണ കിറ്റ് നാം വിതരണം ചെയ്തു.   രണ്ടാം ഘട്ട സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ഓമശ്ശേരി സെർവ്വീസ്‌ കോ ഓപ്പറേറ്റീവ് ബാങ്കുമായി സഹകരിച്‌ യൂണിറ്റ് കമ്മിറ്റി ഒരു *പലിശ രഹിത വായ്പാ പദ്ധതി* നടപ്പിലാക്കുന്നു .
     ഓരോ മെമ്പർമാർക്കും *30,000* രൂപ വീതം സ്വർണ പണയത്തിന്മേൽ ആറുമാസത്തേക്ക് പലിശ രഹിത വായ്പനൽകും. യൂണിറ്റിലെ മുഴുവൻ മെമ്പർമാർക്കും ഈ പദ്ധതി പ്രയോജനപെടുത്താം ......
     മൂന്ന് മാസത്തെപലിശ  ബാങ്ക് ഇളവ് നൽകുകയും മൂന്ന് മാസത്തെപലിശ കമ്മിറ്റി നൽകുകയും ചെയ്യും.  തിരിച്ചടവിനുള്ള തുക ഒന്നിച്ഛ് കണ്ടെത്താൻ പ്രയാസമുള്ളവർക്ക് യൂണിറ്റ് കമ്മിറ്റിയുടെ നിത്യപിരിവിൽ ചേർന്ന് പ്രതിദിനം 200 രൂപ അടച്ചു ആറു മാസം കൊണ്ട് മുപ്പതിനായിരം രൂപ സ്വരൂപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് .
      വ്യാപാരികളെ സഹായിക്കാൻ വ്യാപാരികൾ മാത്രമേ ഉണ്ടാവൂ എന്ന യാഥാർഥ്യം ഉൾക്കൊള്ളുക. ലോൺ ആവശ്യമുള്ളവർ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക ....
                           എന്ന്  
AK അബ്ദുള്ള       VV ഹുസൈൻ 
(പ്രസിഡന്റ് ).         (ജന:സെക്രട്ടറി )

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂനിറ്റ്‌ .

Post a comment

Whatsapp Button works on Mobile Device only