07 May 2020

വേനൽ മഴ: നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പാക്കും. കാരാട്ട് റസാഖ്.എം.എൽ.എ
(VISION NEWS 07 May 2020)




താമരശ്ശേരി: കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും, വേനൽ മഴയിലും കൃഷി നശിച്ചവർക്കും, വീടുകൾ കേടുപാടുകൾ സംഭവിച്ചവർക്കും അടിയന്തിരമായി നഷ്ട പരിഹാരം ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിച്ചതായി എം.എൽ.എ അറിയിച്ചു. വിഷയത്തിൻ്റെ ഗൗരവം സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെയും, റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. നാഷനഷ്ടങ്ങളുടെ റിപ്പോർട്ട് അടിയന്തിരമായി തയ്യാറാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാർക്കും, റവന്യു ഉദ്യോഗസ്ഥന്മാർക്കും നിർദേശം നൽകുകയും ചെയ്തു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗണിൽ പ്രതിസന്ധിയിലായ കർഷകരെയും, സാധാരണക്കാരെയും സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ് ഇതെന്നും എം.എൽ.എ പറഞ്ഞു. വേനൽമഴയിൽ നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി.
താമരശ്ശേരി പഞ്ചായത്തിലെ ചെമ്പ്ര വാർഡിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽ കുര തകർന്ന നടു പുത്തലത്ത് കമലയുടെ വീട്ടിൽ എം.എൽ എ സന്ദർശനം നടത്തുന്നു.വാർഡ് മെമ്പർ ഒ.കെ.അഞ്ജു സന്നിഹിതയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only