27 May 2020

സംസ്ഥാനത്ത് മദ്യ വിൽപന നാളെ മുതൽ: എക്സൈസ് മന്ത്രിയുടെ വാർത്താസമ്മേളനം വൈകീട്ട് മൂന്നരക്ക്
(VISION NEWS 27 May 2020)

​ 
സംസ്ഥാനത്ത് മദ്യ വിൽപന നാളെ മുതൽ പുനരാരംഭിക്കും. ഓൺലൈൻ മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിന് ഇന്നലെ തന്നെ ​ഗൂ​ഗിളിന്റെ അം​ഗീകാരം ലഭിച്ചിരുന്നു. ആപ്പിന്റെ ട്രയൽ റൺ പൂർത്തി ആയി എന്നാണ് ലഭ്യമായ വിവരം . 8 ലക്ഷം ആളുകൾക്ക് ഒരേ സമയം ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കും. ഇന്ന് ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാൻ ധാരണയായത്. സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ എല്ലാം നാളെ മുതൽ തുറന്ന് പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തും. ഔട്ട്ലറ്റുകളും, ബാറുകളും അണുവിമുക്തമാക്കിയാകും തുറക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരക്ക് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.

Post a comment

Whatsapp Button works on Mobile Device only