09 May 2020

​ പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലിറങ്ങും
(VISION NEWS 09 May 2020)



മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50 നാണ് എത്തുക. കുവൈറ്റില്‍ നിന്നുള്ളത് രാത്രി 9.15നും ദോഹയില്‍ നിന്നുള്ളത് പുലര്‍ച്ചെ 1.30 നുമാണ് എത്തുക. ഇന്നലെ സൗദിയില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതം സംസ്ഥാനത്ത് എത്തിയിരുന്നു. 177 പേരുമായി ബഹ്റൈനിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി കൊച്ചിയിലാണ് എത്തിയത്. 11.25 നാണ് വിമാനം എത്തിയത്. ദ്രുത പരിശോധന നടത്താതെയാണ് ഈ യാത്രക്കാർ പുറപ്പെട്ടത് എന്നതിനാൽ വിശദമായ പരിശോധനയാണ് നെടുമ്പാശേരിയിൽ നടന്നത്.

Post a comment

Whatsapp Button works on Mobile Device only