08 May 2020

കൊടുവള്ളിയിൽ കടകൾ പ്രവർത്തിച്ചു തുടങ്ങി
(VISION NEWS 08 May 2020)


കൊടുവള്ളി :കോവിഡ് 19 ലോക്‌ഡോൺ ആയതിനാൽ കഴിഞ്ഞ് 45 ദിവസമായി പൂട്ടി കിടക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾ കഴിഞ്ഞ് ദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങി. ആരോഗ്യ വകുപ്പും ,ജില്ലാ ഭരണകൂടവും ,അനുശാസിക്കുന്ന സാമൂഹിക അകലവും ,മാസ്കും ,സാനിട്ടൈസറും ,ഹാൻഡ് വാഷും തയ്യാറാക്കി കസ്റ്റമറെ കാത്തിരിക്കുന്ന കാഴ്ചയാണ് കൊടുവള്ളിയിലുള്ളത്‌ .സ്വർണ്ണക്കടകൾ പ്രവർത്തിച്ചു തുടങ്ങാത്തതിനാൽ കോഴിക്കോട് വയനാട് റോഡ് ഏറെ കുറെ വിജനമാണ് .ഒറ്റപ്പെട്ട ചെറിയ തുണിക്കടകളിൽ അത്യാവശ്യം വേണ്ട ഇന്നർ വിയേഴ്സ് ,ലുങ്കി ,തോർത് ,മാക്സി ,ഷാൾ ,കുട്ടികളുടെ ഡൈലി വയർ ഐറ്റംസ് കച്ചവടങ്ങൾ ചെറിയ രീതിയിൽ നടക്കുന്നതായി ടെക്സ്റ്റിൽസ് &റെഡിമെയ്ഡ് വ്യാപാരികൾ പറയുന്നു .ചെരിപ്പ് ഫാൻസി കടകളിൽ വളരെ കുറച്ചു കച്ചവടങ്ങൾ മാത്രമേ നടക്കുന്നുള്ളൂ .മൊബൈൽ ഇലക്ട്രോണിക്സ് കടകളിൽ ആഴ്ചയിൽ ഒരു ദിവസം മാത്രം തുറന്നപ്പോൾ ചെറിയ തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ നന്നേ കച്ചവടം കുറവാണ് .മാർക്കറ്റ് റോഡിൽ മൽസ്യം ,മാംസം ,കോഴി ,പഴം ,പച്ചക്കറി ,ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നിടത്ത് രാവിലെ ചെറിയൊരനക്കം ഉണ്ട് അതിനിടക്ക് വഴിയോര കച്ചവടക്കാർ ഗുഡ്സ് ഓട്ടോകളിലും ,ജീപ്പ് ,കാർ ,വാൻ തുടങ്ങിയ വാഹനങ്ങളിലും എത്തുമ്പോൾ സാമൂഹ്യ അകലം പാലിക്കാതെ ജനങ്ങൾ കൂടി നിൽക്കുന്നുണ്ട് .ഈ ഒരു തിരക്ക് ഒഴിവാക്കാൻ വേണ്ടി ഇന്നലെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പോലീസിനെ നിർത്തിയത് കൊണ്ട് ഇന്നലെ മാർക്കറ്റ് റോഡിലും തിരക്ക് ഒഴിവാക്കാൻ കഴിന്നിട്ടുണ്ട് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറയുന്നു  .ഇതിനിടയിൽ രണ്ടു ദിവസമായി കൊടുവള്ളിയിൽ സ്ത്രീകളടക്കം നിയന്ത്രണങ്ങൾ പാലിക്കാതെ ടൗണിലിറങ്ങി വൻ തിരക്കുണ്ടാക്കി എന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി ചില ആളുകൾ പ്രചരിപ്പിച്ചത് കൊടുവള്ളി നിവാസികൾക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ട് .ഈ കള്ളപ്രചാരണം നടത്തിയവർക്ക് കൊടുവള്ളിയിലെ ഉമ്മ പെങ്ങന്മാരെ താറടിച്ചു അനുസരണ ഇല്ലാത്തവരായി ചിത്രീകരിച്ചിട്ട് എന്തു ഗുണം കിട്ടി എന്നും അറിയില്ല .ഏതായാലും ഈ വോയിസ് ക്ലിപ്പ് ചെയ്തവർ കൊടുവള്ളി അങ്ങാടിയിൽ ഈ അടുത്ത ദിവസങ്ങളിൽ വന്ന് കണ്ടിട്ടുണ്ടായിരുന്നെങ്കിൽ ഇങ്ങനെ  ഒരു അപവാദം പ്രചരിപ്പിക്കുക ഇല്ലായിരുന്നു എന്ന് വ്യാപാരികളും കൊടുവള്ളി നിവാസികളും ആണയിട്ടു പറയുന്നു.ഇനി മുന്നോട്ടെങ്കിലും ഇത്തരം അപവാദ പ്രചാരണകളിൽ നിന്നും ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് ഭാരവാഹികൾ ഓൺലൈൻ മീറ്റിങ്ങിൽ ആവശ്യപ്പെട്ടു.
          കൊടുവള്ളി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി 
ജനറൽ സിക്രട്ടറി ടിപി അർഷാദ് (ഒപ്പ്‌ )
കൊടുവള്ളി 
8/5/2020

Post a comment

Whatsapp Button works on Mobile Device only