11 May 2020

ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇല്ല; തീരുമാനം പ്രധാനമന്ത്രിയുമായുള്ള യോഗം നീണ്ടേക്കും എന്ന കണക്ക്കൂട്ടലിന്റെ അടിസ്ഥാനത്തില്‍
(VISION NEWS 11 May 2020)



കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവായി നടത്തുന്ന വാര്‍ത്താ സമ്മേളനം ഇന്ന് ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗം നീണ്ടേക്കാം എന്ന കണക്ക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വാര്‍ത്താ സമ്മേളനം വേണ്ടെന്ന് വെച്ചിരിക്കുന്നത്. പ്രതിദിനം ഉണ്ടാകുന്ന കൊവിഡ് കേസുകളുടേയും രോഗമുക്തി ലഭിക്കുന്നവരുടേയും എണ്ണവും സംബന്ധിച്ച കണക്കുകളാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ച് വന്നിരുന്നത്. ഒപ്പം കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം വിശദീകരിക്കാറുണ്ട്.

Post a comment

Whatsapp Button works on Mobile Device only