10 May 2020

ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു.
(VISION NEWS 10 May 2020)


കൊടുവള്ളി:വാവാട് എരഞ്ഞോണ മുസ്ലിം യൂത്ത്ലീഗ് ഭാഷ സമര അനുസ്മരണംഓൺലൈൻ മീറ്റിങ്ങ് സംഘടിപ്പിച്ചു..അറബി ഭാഷാ സംരക്ഷണത്തിന് വേണ്ടി മുസ്ലിം ലീഗ് നടത്തിയ സമരം ലോക ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഒന്നാണെന്നും പുതിയ തലമുറ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കണമെന്നും യോഗo വിലയിരുത്തി..മുസ്ലിം ലീഗ് സെക്രട്ടറി ബദറു എരഞ്ഞോണ അധ്യക്ഷം വഹിച്ചു..മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു.എൻ.കെ മുഹമ്മദലി,അഷറഫ് എരഞ്ഞോണ,മുഹമ്മദ് കുഞ്ഞാവ,ബഷീർ ഏപി,അനസ്,ജാബിർ ഏ.പി പ്രസംഗിച്ചു,..യൂത്ത്ലീഗ് ജനറൽ സെക്രട്ടറിനൗഷാദ് കണിയറക്കൽ സ്വാഗതവും ട്രഷറർ ഷഹീദ് നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only