👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 മേയ് 2020

താലൂക്ക് കൊറോണ കെയർ സെന്ററിൽ പ്രവാസികളെ താമസിപ്പിച്ചു തുടങ്ങി
(VISION NEWS 15 മേയ് 2020)താമരശ്ശേരി താലൂക്ക് കൊറോണ കെയർ സെന്റെറായി തെരഞ്ഞെടുത്തിരുന്നു ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനു കീഴിലുള്ള വേനപ്പാറയിലെ വനിതാ ഹോസ്റ്റലിൽ വിദേശത്തു നിന്നും വന്ന നമ്മുടെ പ്രവാസി സുഹൃത്തുക്കളെ താമസിപ്പിച്ചു തുടങ്ങി. പൂർണമായും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെന്ററിൽ പ്രവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്. ഇവരുടെ ശാരീരികാരോഗ്യത്തിനു പുറമെ മാനസികാരോഗ്യത്തിനും വലിയ പ്രാധാന്യം സെന്റെറിൽ നൽകുന്നുണ്ട്. 
62 മുറികളുള്ള കെട്ടിടത്തിൽ ഇന്ന് 30 പേരെയാണ്   പ്രവേശിപ്പിച്ചിരിക്കുന്നത്. അതിലൊരാളെ അരോഗ്യ കാരണങ്ങളാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വന്നു തുടങ്ങിയതിനാൽ രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് വർധന വന്നുതുടങ്ങിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 22 പേർ നമ്മുടെ നിയോജക മണ്ഡലത്തിൽ ഇന്ന് എത്തിയിട്ടുണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ  നാട്ടിൽ എത്തിയവരിൽ ഒരാളെ ശ്രവ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഹോം ക്വാറന്റൈനു പകരം റും ക്വാറന്റൈൻ അനുഷ്ടിക്കുക. ദീർഘദൂര യാത്രക്കിടയിലെ സമ്പർക്ക സാധ്യത വലുതാണ് , നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയും ഒരു പോലെ പ്രധാനപ്പെട്ടതാണല്ലോ. സമ്പർക്കത്തിലൂടുള്ള രോഗവ്യാപന സാധ്യതകൾ സംബന്ധിച്ച്  നമുക്കു മുൻപിലുള്ള പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം.
ഭയം വേണ്ട ജാഗ്രത മതി

നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കുക, മാസ്ക് ധരിക്കുന്നത് ശീലമാക്കുക, നമ്മക്ക് സ്വയം രോഗത്തിന്റെ ചങ്ങലക്കണ്ണികളാവാതിരിക്കാം... നമ്മൾ അതിജീവിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only