👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 മേയ് 2020

വിസാ പിഴ ഒഴിവാക്കി യുഎഇ ; രാജ്യം വിടാന്‍ മൂന്നു മാസം സമയം നൽകും
(VISION NEWS 14 മേയ് 2020)

യുഎഇയിൽ മാർച്ച് ‌ ഒന്നിന് മുൻപ് കാലാവധി അവസാനിച്ച എല്ലാ വിസകളുടെയും പിഴ ഒഴിവാക്കിയതായി റിപ്പോർട്ട് . ഇവർക്ക് പിഴയടക്കാതെ രാജ്യം വിടാൻ ന് മെയ് 18 മുതൽ മൂന്നു മാസ സമയവും അനുവദിച്ചു.താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായദ് അൽ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എമിറേറ്റ് ഐഡി, വർക്ക് പെർമിറ്റ് എന്നിവക്കും ഉത്തരവ് ബാധകമാണ്.

മാർച്ച് ‌ ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും എമിറേറ്റ് ഐഡികൾക്കും ഈ വർഷം ഡിസംബർ അവസാനംവരെ കാലാവധി നല്കി കഴിഞ്ഞ ഏപ്രിലിൽ 13ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എമിറേറ്റ്സ് ഐഡി, വർക്ക് പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചതിന്റെ പേരിൽ നടപടി നേരിടുന്നവരും പിഴ അടക്കേണ്ടതില്ലെന്ന് ഫെഡറൽ അതോറിറ്റി ആന്റ് സിറ്റിസൺഷിപ്പ് പ്പ് വക്താവ് ബ്രിഗേഡിയർ ഖാമിസ് അൽ കാബി പറഞ്ഞു. ഇങ്ങനെ രാജ്യം വിടുന്നവർക്ക് തിരിച്ചുവരുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only