30 May 2020

പ്രവാസി സഹോദരങ്ങൾ വീടുകളിലേക്ക് മടങ്ങി
(VISION NEWS 30 May 2020)

  

ഓമശ്ശേരി: 14 ദിവസത്തെ കോറന്റൈൻ പൂർത്തിയാക്കി താമരശ്ശേരി താലൂക്ക് കോവിഡ് സെന്ററിൽ (ശാന്തി നഴ്സിംഗ് കോളേജ്, വേനപ്പാറ, ഓമശ്ശേരി) നിന്നും പ്രവാസി സുഹൃത്തുക്കൾ വീടുകളിലേക്ക് ഇന്നലെ മടങ്ങി. 14 ദിവസത്തെ ഹോം കോറന്റൈൻ കൂടി പ്രവാസി സുഹൃത്തുക്കൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. പ്രവാസി സഹോദരങ്ങൾക്ക് ഒരുക്കിയ സൗകര്യങ്ങളിലെല്ലാം അവർ പൂർണ്ണ തൃപ്തരായിട്ടാണ് മടങ്ങുന്നത്. 
30പേരിൽ 3 പേരുടെ ഫലം കോവിഡ് പോസിറ്റീവ് ആയതിനാൽ അവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

സന്നദ്ധ വളണ്ടിയേർസായി സേവനം ചെയ്ത അൻസാർ അലി, മുഹമ്മദ്‌ നാഫിൽ, യാസർ, ഷമീർ PVS, സാലിഹ് പി ടി എന്നിവരോടുള്ള കടപ്പാടും നന്ദിയും ഒരിക്കൽക്കൂടി അറിയിക്കുകയാണ്.

എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ശാന്തി ഹോസ്പിറ്റൽ മാനേജ്മെന്റിനോടും ഭക്ഷണം ഒരുക്കി നൽകിയ അൽ ഇർഷാദ് എഡ്യൂക്കേഷൻ ട്രസ്റ്റ്‌ ചെയർമാൻ ഉസ്സയിൻ നീബാരി, CDS,  കുടുംബ ശ്രീ  അംഗങ്ങൾ, പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകിയ  HEART BEAT'S OMASSERY തുടങ്ങി സഹകരിച്ച വ്യക്തികളോടും സംഘടനകളോടും നന്ദിയും കടപ്പാടും അറിയിക്കുകയാണ്. 

ആരോഗ്യപ്രവർത്തകർ, റെവെന്യു ഡിപ്പാർട്മെന്റ്, തദ്ദേശ സ്വയംഭരണ ജീവനക്കാർ, വാർഡ് പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, നഴ്സിംഗ് കോളേജ് സെക്യൂരിറ്റി ജീവനക്കാർ എന്നിവരെയെല്ലാം  എത്ര അഭിനന്ദിച്ചാലും അധികമാവില്ല...

യാത്രയയക്കാൻ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി വി അബ്ദുറഹ്മാൻ മാസ്റ്റർ, പഞ്ചായത്ത്‌ സെക്രട്ടറി Fawas Shameem,  മെഡിക്കൽ ഓഫീസർ ഡോ. ആതിര, കൂടത്തായി വില്ലേജ് ഓഫീസർ ഷിജു, HI രവീന്ദ്രൻ, JHI രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Post a comment

Whatsapp Button works on Mobile Device only