07 May 2020

കൊറോണ കെയർ സെന്ററിൽ കളക്ടറുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി
(VISION NEWS 07 May 2020)



ഓമശ്ശേരി: താലൂക്ക് കൊറോണ കെയർ  സെന്ററിൽ (ഗേൾസ് ഹോസ്റ്റൽ, ഓമശ്ശേരി ശാന്തി നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, വേനപ്പാറ) കോഴിക്കോട് ജില്ലാ കളക്ടർ സീറാം സാംബശിവറാവു വിന്റെ നേതൃത്വത്തിൽ മടങ്ങി വരുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടർ ബിജു സി, താമരശ്ശേരി തഹസിൽദാർ റഫീഖ് അഹമ്മദ്‌, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി വി അബ്ദുറഹ്മാൻ മാസ്റ്റർ, സെക്രട്ടറി ഫവാസ് ഷമീം, വില്ലേജ് ഓഫീസർമാരായ ഷിജു കെ(കൂടത്തായി), ആശ സാമുവൽ(പുത്തൂർ), ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗ്രേസി നെല്ലിക്കുന്നേൽ, ഫാത്തിമ വടക്കിനികണ്ടി, DPM ഡോ. നവീൻ എം,  ഡോ. ആതിര ( മെഡിക്കൽ ഓഫീസർ, FHC ഓമശ്ശേരി), HI രവീന്ദ്രൻ, JHI രഞ്ജിത്, ശറഫുദ്ധീൻ (LD ക്ലർക്ക്),  ജസീം മൂശാരിക്കണ്ടി (അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ, ശാന്തി  നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only