11 May 2020

ട്രെയിൻ സർവീസ്; തിരുവനന്തപുരത്തിന് പുറമേ രണ്ട് ജില്ലകളിൽ കൂടി സ്റ്റോപ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ
(VISION NEWS 11 May 2020)



ലോക്ക് ഡൗണില്‍ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ ​ഗതാ​ഗതം ഭാഗികമായി പുനരാരംഭിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തിന് പുറമെ രണ്ട് പ്രധാന ജില്ലകളിലും സ്റ്റോപ്പുകള്‍ അനുവദിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും കോഴിക്കോടുമാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. മം​​ഗളൂരുവിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ആദ്യ സര്‍വീസ് മെയ് 13ന് ഉണ്ടാകുമെന്ന് സൂചന. തിരിച്ച്‌ മെയ് 15നാകും തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്കുളള സര്‍വീസ്. കേരളത്തിലേക്ക് മെയ് 13ന് രാവിലെ 10.55നാണ് ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ പുറപ്പെടുക. മെയ് 15ന് രാത്രി 7.15ന് തിരികെയുള്ള സര്‍വീസും ആരംഭിക്കും. ട്രെയിന്‍ സമയക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.മെയ് 12 മുതല്‍ ഭാ​ഗികമായി പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രധാന 15 ന​ഗരങ്ങളുമായി ബന്ധപ്പെടുത്തി ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ​ഗോയല്‍ ഇന്നലെ അറിയിച്ചിരുന്നു.

ഡല്‍ഹിയില്‍ നിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ട്രെയിനുകളുടെ സര്‍വീസ്. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനുകള്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭിക്കുകയുളളൂ. ഐആര്‍സിടിസിയുടെ വെബ്സൈറ്റിലൂടെ വേണം ബുക്കിങ് നടത്താന്‍. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.

Post a comment

Whatsapp Button works on Mobile Device only