02 May 2020

പ്രസിദ്ധീകരണത്തിന് :ടാറിംഗ് ഉടൻ പൂർത്തിയാക്കണം
(VISION NEWS 02 May 2020)



ഓമശ്ശേരി :ഓമശ്ശേരി ടൗണിൽ തിരുവമ്പാടി റോഡിൽ ടാറിംഗ് നിർത്തിവെച്ച ത് കാരണം പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാരികളും നാട്ടുകാരും വളരെ പ്രയാസത്തിലാണ് ഏകദേശം മുന്നൂറ് മീറ്റർ മാത്രമാണ് ടൗണിൽ ടാറിംഗ് ചെയ്യാൻ ബാക്കിയുള്ളത്.എത്രയും പെട്ടന്ന്തന്നെ ടാറിംഗ് പൂർത്തീകരിക്കണമെന്ന് മലബാർ ഡവലപ്മന്റ് ഫോറം താമശ്ശേരി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി ഹാഫിസ്റഹ്മാൻ,ജനറൽ സെക്രട്ടറി നൗഷാദ് ചെമ്പറ  ,അഡ്വ ബെന്നി ജോസഫ് ,ഫസ്‌ലബാനു, കെ.പി അബ്ദുല്ല പ്രസീന സുരേഷ്,അബ്ദുൽ സാദിഖ് എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only