02 May 2020

കുവൈത്തില്‍നിന്ന്‌ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
(VISION NEWS 02 May 2020)


കുവൈത്ത് സിറ്റി: കൊറോണ കോവിഡ്-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ ഇന്ത്യക്കാരുടെ ഓൺലൈൻ രജിസ്ട്രേഷൻ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ആരംഭിച്ചു.

നിലവിൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നും എംബസ്സി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനം വരുന്ന മുറക്ക് എംബസ്സിയുടെ വെബ്സൈറ്റിലും, സോഷ്യൽ മീഡിയയിലൂടെയും അറിയിക്കുന്നതാണെന്നും ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിലൂടെ അറിയിച്ചു. https://indembkwt.com/eva/ ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only