10 May 2020

ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ മാതൃദിനം ആഘോഷിച്ചു
(VISION NEWS 10 May 2020)



ഓമശ്ശേരി :മലയോര മേഖലയുടെ ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ മാതൃ ദിനത്തോടനുബന്ധിച്ച്    ഇന്ന് അമ്മമാരായ വർക്ക് സമ്മാനപ്പൊതികൾ നൽകി ആഘോഷിച്ചു. 
അമ്മയാണ് നമ്മുടെ  ആരോഗ്യത്തിന് ആദ്യാക്ഷരം എന്ന തലവാചകം ചേർത്തുപിടിച്ചുകൊണ്ട് ഈ Corona  കാലഘട്ടത്തിൽ  അമ്മയുടെയും കുഞ്ഞിനെയും സംരക്ഷണത്തിനായി മാസ്ക് അടങ്ങിയ സമ്മാനപ്പൊതി ആണ് വിതരണം ചെയ്തത് . അതി വിദഗ്ധരായ ഡോക്ടർമാരുടെ സാന്നിധ്യം കൊണ്ടും മലബാറിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന  ആശുപത്രികളിൽ ഒന്ന് എന്ന നിലയിലും ശ്രദ്ധേയമായ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ എല്ലാ കൊല്ലവും നടത്തുന്ന മാതൃ  ആഘോഷത്തിന് കൂടെ ഈ പ്രത്യേക സാഹചര്യത്തിൽ ജനിച്ചുവീഴുന്ന കുട്ടിയും ജന്മം നൽകുന്ന അമ്മയും ആരോഗ്യസംരക്ഷണത്തിന് എത്രത്തോളം പ്രാധാന്യം നൽകണമെന ഓർമ്മിപ്പിക്കുന്ന അതിനുവേണ്ടിയാണ് gift  പാക്കറ്റിൽ മാസ്കുകൾ കൂടെ കൂട്ടിച്ചേർത്തത്.. മാതൃദിനത്തിൽ അമ്മമാരായ എല്ലാംഎല്ലാവർക്കും ആരോഗ്യപൂർണമായ മാതൃദിനാശംസകൾ

Post a comment

Whatsapp Button works on Mobile Device only