02 May 2020

താമരശ്ശേരി CH സെന്റർ കാരാട്ട് റസാക്ക് MLA സന്ദർശിച്ചു.
(VISION NEWS 02 May 2020)



കോവിഡ് 19ൽ രാജ്യമാകെ അടച്ച് പൂട്ടി സാമൂഹിക അകലം പാലിച്ച് കൊണ്ട് ഈ മഹാമാരിക്കെതിരെ പൊരുതന്ന ഈ സന്ദർഭത്തിലും കഷ്ടത അനുഭവിക്കുന്ന സഹജീവികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന പ്രവർത്തനവുമായി മുമ്പോട്ടു പോവുന്ന താമരശ്ശേരി CH സെൻ്റർ കാരാട്ട് റസാഖ് MLA സന്ദർശിച്ചു. വർഷങ്ങളായി താമരശ്ശേരി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ജീവകാരുണ്യ മേഖലയിലും, ആരോഗ്യ മേഖലയിലും സാമുഹിക പ്രതി പദ്ധതയോടെ തങ്ങളുടെ തായ കൈയൊപ്പ് ചാർത്തി കൊണ്ട് ഒരു കൂട്ടം ആളുകൾ പ്രവർത്തനനിരതരാണെന്നും പരിശുദ്ധ റമസാൻ മാസത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഈ കൊറോണ കാലത്തും വളരെ വ്യവസ്ഥാപിതമായി നടപ്പിലാക്കി കാണുന്നതിൽ വളരെ സന്തോശമുണ്ടെന്നും CH സെൻററിൻ്റെ ഭാരവാഹികളെയും, പ്രവർത്തകരെയും പ്രത്യേകം അഭിനന്തിക്കുന്നുവെന്നും MLA പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ CH സെൻ്ററിൻ്റെ ഭക്ഷണ വിതരണ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു

Post a comment

Whatsapp Button works on Mobile Device only