10 May 2020

CH സെന്ററിനെ സഹായിക്കുക
(VISION NEWS 10 May 2020)

കോവിഡ് കാലത്തും അണമുറിയാത്ത കാരുണ്യവുമായി കോഴിക്കോട് സി.എച്ച് സെന്റർ പ്രയാണം തുടരുകയാണ്. ഇത്തവണ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മെയ് 22നാണ് സി.എച്ച് സെന്റർ ദിനം. ഉദാരമതികളുടെ സഹായം മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ ശക്തി. ഇത്തവണ പള്ളികൾ കേന്ദ്രീകരിച്ചുള്ള ധനസമാഹരണം പ്രായോഗികല്ലാത്തതിനാൽ സൗകര്യപ്രദമായ മാർഗങ്ങളിലൂടെ സംഭാവനകൾ സി.എച്ച് സെന്റർ അക്കൗണ്ടിൽ എത്തിക്കുന്നത് അതാതു മേഖലകളിലെ മുസ്ലിംലീഗ് കമ്മിറ്റികളും കോ ഓർഡിനേറ്റർമാരും ശ്രദ്ധിക്കണം. എല്ലാ മേഖലയും പ്രയാസത്തിലാണെന്നറിയാം. എങ്കിലും സി.എച്ച് സെന്ററിന്റെ സഹായം മാത്രം പ്രതീക്ഷിച്ചു കഴിയുന്ന നിരവധി രോഗികളുണ്ട് എന്ന കാര്യം മറക്കരുത്. ഈ വിശുദ്ധ റമസാനിൽ നാട്ടിലും വിദേശത്തുമുള്ള പ്രിയ സഹോദരങ്ങൾ കഴിയുന്ന സഹായം സി.എച്ച് സെന്ററിൽ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു. 

എം.എ.റസാഖ് മാസ്റ്റർ 

ജനറൽ സെക്രെട്ടറി

Post a comment

Whatsapp Button works on Mobile Device only