08 May 2020

KIFEUA അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
(VISION NEWS 08 May 2020)




കോവിസ് 19ന്റെ മൂന്നാം ഘട്ട ലോക് ഡൗണിന്റെ പാശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന മെമ്പർ മാർക്ക് KIFEUA  (കേരള അയേൺ ഫേബ്രിക്കേഷൻ& എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ)കോഴിക്കോട് ജില്ലാ കമ്മറ്റിയും കിഫ് ക്കോൺ കൺസോർഷ്യവും നൽകുന്ന ഭക്ഷ്യധാന്യ ക്വിറ്റ് വിതരണത്തിൻ്റെ താമരശേരി ബ്ലോക്ക് തല ഉദ്ഘാടനം ഓമശ്ശേരി മേഖലാ സിക്രട്ടറി ബിജു തറോലിന് നൽകി ബഹു. കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാക്ക് നിർവ്വഹിച്ചു. താമരശേരി ബ്ലോക്കിൽപ്പെടുന്ന  ഓമശ്ശേരി ,തിരുവമ്പാടി, മുക്കം, പുതുപ്പാടി, കൊടുവള്ളി എന്നീ മേഖലയിലുള്ള യൂണിറ്റ് മെമ്പർമാർക്കാണ് കിറ്റ് വിതരണം ചെയ്തത്. കൂടാതെ ജില്ലാ നേതൃത്വം കോവിഡിൻ്റെ ഭാഗമായി ജില്ലയിലെ 1000 ത്തോളം യൂണിറ്റ് മെമ്പർമാർക്കും കിറ്റ് വിതരണ നടത്തിയിരുന്നു 
.പഞ്ചായത്ത് മെമ്പർ പി .എം ജയേഷ് ജില്ല എക്സിക്യൂട്ടിവ് അംഗം ഹരിദാസൻ പീ പി ബ്ലോക്ക് സെക്രട്ടറി ഷൈജു വി. കെ.ട്രഷറർ ലാലു ജോസഫ് എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only