08 May 2020

മാധ്യമ പ്രവർത്തകർക്ക് പാലക്കൽ ഗ്രൂപ്പിന്റെ കൈത്താങ്ങ്. KRMU മെമ്പർ മാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
(VISION NEWS 08 May 2020)




മുക്കം: ലോക് ഡൗൺ മൂലം ദുരിതത്തിലായ മാധ്യമ പ്രവർത്തകർക്ക് പല വ്യജ്ഞന കിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. പാലക്കൻ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ കെ.ആർ.എം.യു കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് കിറ്റുകൾ നൽകിയത്.കോവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സമയം മുതൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം തന്നെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനുമായി മാധ്യമ പ്രവർത്തകർ സജീവമാണ്.  സി ടിവി ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ ഘട്ട ജില്ല തല  വിതരണ  ഉദ്ഘാടനം പി.ജെ.ബഷീറിന് നൽകി ജില്ല പ്രസിഡൻ്റ് റഫീഖ് തോട്ടുമുക്കം നിർവഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസി. സി. ഫസൽ ബാബു, ട്രഷറർ മുഹമ്മദ് കക്കാട്, ഹബീബി, ഉണ്ണി ചേക്കു തുടങ്ങിയവർ സംബന്ധിച്ചു. 





Post a comment

Whatsapp Button works on Mobile Device only